Loading ...

Home Gulf

സൗദിയില്‍ കോവിഡ് രോഗമുക്തി നിരക്ക് 92 ശതമാനം, സ്വകാര്യ സ്കൂള്‍ അദ്ധ്യാപകര്‍ക്ക് മടങ്ങി വരാം

റിയാദ് : സൗദി അറേബ്യയില്‍ 1044 പേര്‍ കൂടി കോവിഡ് മുക്തരാവുകയും പുതുതായി 1114 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ചു വരുന്ന രാജ്യത്ത് കോവിഡ് മുക്തി നിരക്ക് ഇപ്പോള്‍ 92 ശതമാനമാണ് എന്നത് ആരോഗ്യ വകുപ്പിന് പ്രതീക്ഷ നല്‍കുന്നു.

കോവിഡ് പ്രതിസന്ധിയില്‍ തിരിച്ചു വരാനാകാതെ രാജ്യത്തെ സ്വകാര്യ സ്കൂളിലെ വിദേശി അദ്ധ്യാപകര്‍ക്ക് മടങ്ങി വരാന്‍ അനുമതി നല്‍കിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിവിധ ആശുപത്രികളിലായി ഇപ്പോള്‍ ചികിത്സയിലുള്ളവര്‍ 22114 പേര്‍ മാത്രമാണ്. ഇതില്‍ 1639 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

മൊത്തം രോഗബാധിതരുടെ എണ്ണം 309768 ആണ്. ഇവരില്‍ 3722 പേരാണ് മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരണപ്പെട്ടത് 31 പേരാണ്. സൗദി അറേബ്യയിലെ കൊവിഡ് സാഹചര്യങ്ങള്‍ അതാത് സമയത്ത് പരിശോധിച്ച്‌ രാജ്യത്തേക്ക് ആളുകള്‍ക്ക് മടങ്ങി വരാനടക്കമുള്ള അനുമതി നല്‍കുന്ന പ്രത്യേക സമിതിയാണ് സ്വകാര്യ സ്കൂളിലെ വിദേശ അദ്ധ്യാപകര്‍ക്ക് മടങ്ങി വരാമെന്ന് അറിയിച്ചത്. മടങ്ങി വരാന്‍ ഉദ്ദേശിക്കുന്ന അദ്ധ്യാപകര്‍ യാത്രക്ക് മുന്‍പായി പി സി ആര്‍ ടെസ്റ്റ് നടത്തുകയും ഫലം നെഗറ്റീവ് ആവുകയും വേണം എന്ന നിബന്ധനയുണ്ട്. കൂടാതെ ഇവര്‍ ആരോഗ്യ വകുപ്പിന്റെ ക്വാറന്റൈന്‍ നിബന്ധനകളും പാലിച്ചിരിക്കണം.

സൗദിയിലേക്ക് മടങ്ങിയെത്താനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാനായി അതാത് രാജ്യത്തെ സൗദി നയതന്ത്ര കാര്യാലയവുമായാണ് ബന്ധപ്പെടേണ്ടത്.

Related News