Loading ...

Home cinema

ഫാസിസം മുറിച്ചു മാറ്റുന്ന നാവുകള്‍ by കമല്‍ / രാജേഷ് ചിറപ്പാട്

സമൂഹത്തിലാകെ  ഭയമോ നിസ്സംഗതയോ പടര്‍ന്നുപിടിച്ചതായി എനിക്ക് തോന്നുന്നു. ഫാസിസം കടന്നുവരുന്നത് ജനങ്ങളെ ഭയപ്പെടുത്തിക്കൊണ്ടാണ്. പിന്നീട് അത് സാമൂഹ്യശരീരത്തില്‍ പിടിമുറുക്കും. ഈയൊരവസ്ഥയിലേക്കാണോ നമ്മുടെ രാജ്യം പോകുന്നതെന്ന ആശങ്ക എനിക്കുണ്ട്- സംവിധായകന്‍ കമല്‍ നിലപാടുകള്‍ വ്യക്തമാക്കുന്നു.

മലയാളസിനിമയിലെ മൌലിക പ്രതിഭയാണ് കമല്‍. മനുഷ്യജീവിതത്തിന്റെ സവിശേഷവും സൂക്ഷ്മവുമായ തലങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന നിരവധി സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തു. സാമൂഹികപ്രതിബദ്ധത ഒരു കലാകാരന്റെ കടമയാണെന്ന് വിശ്വസിക്കുന്ന കമല്‍ വ്യക്തിജീവിതത്തിലും സര്‍ഗജീവിതത്തിലും മതനിരപേക്ഷമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നു. അസഹിഷ്ണുതയും വര്‍ഗീയതയും തലയുയര്‍ത്തിത്തുടങ്ങുന്ന സമകാലിക സാമൂഹിക സന്ദര്‍ഭത്തില്‍ അതിനെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിക്കുവാന്‍ അദ്ദേഹം മടികാണിച്ചിട്ടില്ല. അതുതന്നെയാവാം വര്‍ഗീയവാദികളെ ചൊടിപ്പിക്കുന്നതും. കേരള ചലച്ചിത്രഅക്കാദമിയുടെ ചെയര്‍മാന്‍കൂടിയായ കമലിനെതിരെ വര്‍ഗീയ ശക്തികള്‍ സമീപകാലത്ത് രംഗത്തുവരികയുണ്ടായി. തിരുവനന്തപുരത്ത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഇരുപത്തൊന്നാം എഡിഷനില്‍ ദേശീയഗാനവുമായി ബന്ധപ്പെട്ട് നടന്ന അറസ്റ്റും അതില്‍ കമല്‍ എടുത്ത നിലപാടുകളും മതനിരപേക്ഷ ജനാധിപത്യമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ളതായിരുന്നു. അത് കപടദേശീയവാദികളുടെ രോഷത്തിനിടയാക്കി. വര്‍ഗീയവിഷം വമിപ്പിക്കുന്ന മുദ്രാവാക്യങ്ങളുമായി അവര്‍ അദ്ദഹത്തിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി. ഈ പശ്ചാത്തലത്തില്‍, സമകാലിക സാമൂഹികാവസ്ഥയെക്കുറിച്ച് സ്വന്തം അനുഭവത്തിന്റെ കൂടി വെളിച്ചത്തില്‍ സംസാരിക്കുകയാണ് കമല്‍.

 ? രാജ്യത്താകമാനം മുമ്പെങ്ങുമില്ലാത്തവിധം അസഹിഷ്ണുത പടരുകയാണ്. കേരളത്തിലും അതിന്റെ പല രൂപത്തിലുള്ള പ്രയോഗങ്ങള്‍ നാം ഇതിനകം കണ്ടുകഴിഞ്ഞു. ചലച്ചിത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ താങ്കള്‍ ഇതിനോട് എങ്ങനെ പ്രതികരിക്കുന്നു.

 = അസഹിഷ്ണുത സമൂഹത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു എന്നത് ഒരു യാഥാര്‍ഥ്യമാണ്. കലയുടെയും സാഹിത്യത്തിന്റെയും മേഖലയെയാണ് ഇത് കൂടുതല്‍ ബാധിച്ചിട്ടുള്ളത്. ഇതിനെതിരെ പലകോണുകളില്‍ നിന്നും പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരേണ്ടതുണ്ട്. പക്ഷേ ഇതിനെ പ്രതിരോധിക്കേണ്ടവര്‍ മൌനം പാലിക്കുകയാണെന്ന് തോന്നുന്നു. സോഷ്യല്‍മീഡിയയിലും മറ്റും à´šà´¿à´² പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്. പക്ഷേ ഇത് ശരിയല്ല, എന്നു തുറന്നുപറയാന്‍ പല ബുദ്ധിജീവികളും മടികാണിക്കുകയാണ്. സമൂഹത്തിലാകെ  ഭയമോ നിസ്സംഗതയോ പടര്‍ന്നുപിടിച്ചതായി എനിക്ക് തോന്നുന്നു. ഫാസിസം കടന്നുവരുന്നത് ജനങ്ങളെ ഭയപ്പെടുത്തിക്കൊണ്ടാണ്. പിന്നീട് അത് സാമൂഹ്യശരീരത്തില്‍ പിടിമുറുക്കും. ഈയൊരവസ്ഥയിലേക്കാണോ നമ്മുടെ രാജ്യം പോകുന്നതെന്ന ആശങ്ക എനിക്കുണ്ട്. 

  ? സിനിമയെന്ന മാധ്യമത്തിലൂടെ ഇതിനെതിരെയുള്ള പ്രതിരോധം ഏതുവിധം സാധ്യമാകും.

= സിനിമ എന്ന മാധ്യമം വളരെ ശക്തമാണ്. അതുപോലെ നോവലും കഥയും കവിതയുമൊക്കെ ശക്തമായ മാധ്യമങ്ങള്‍ തന്നെയാണ്. ഈ മാധ്യമങ്ങള്‍ ഒരുകാലത്ത് സാമൂഹിക അനീതികള്‍ക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ത്തതായി നമുക്കറിയാം. അത്തരം ബോധ്യങ്ങളുള്ള കലാകാരന്മാര്‍ അന്നുണ്ടായിരുന്നു. ഇന്നുമുണ്ട്. പക്ഷേ കലയിലൂടെ സാമൂഹ്യവിമര്‍ശനം നടത്തിയാല്‍ അത് സഹിഷ്ണുതയോടെ മനസ്സിലാക്കാന്‍ കഴിയുന്ന സമൂഹമായിരുന്നു അന്നുണ്ടായിരുന്നത്. ഇന്ന് നമുക്ക് നിര്‍മാല്യംപോലെ ഒരു സിനിമയെടുക്കാന്‍ കഴിയുമോ? അന്ന് കഴിഞ്ഞിരുന്നു. ഈ യാഥാര്‍ഥ്യത്തെ എന്നെപ്പോലുള്ള കലാകാരന്മാര്‍ ഭയപ്പാടോടെയാണ് നോക്കിക്കാണുന്നത്. ഇങ്ങനെ പറയുമ്പോള്‍ നിരോധനവും മറ്റും അന്നും ഉണ്ടായിരുന്നില്ലേ എന്നു ചോദിക്കാം. ഉണ്ടായിരുന്നു. 'ക്രിസ്തുവിന്റെ ആറാം തിരുമുറിവ്' തുടങ്ങിയ നാടകങ്ങള്‍ നിരോധിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ അതൊക്കെ ഒറ്റപ്പെട്ട സംഭവമായിരുന്നു. ഇന്നത്തെ അവസ്ഥ നോക്കൂ... ഇത്തരം സംഭവങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാവുകയാണ്. എഴുത്തുകാര്‍ കൊല്ലപ്പെടുന്നു. ഭീഷണിക്കുവിധേയമായി എഴുത്ത് നിര്‍ത്തേണ്ടിവരുന്നു. ഇതൊക്കെ നടക്കുന്നത് മതത്തിന്റെയോ ജാതിയുടെയോ ദൈവത്തിന്റെയോ പേരിലാണ്. കലാകാരന്റെ ആവിഷ്കാര സ്വാതന്ത്യ്രം വലിയ ഭീഷണിയെ നേരിടുന്നു എന്നാണ് ഇതൊക്കെ കാണിക്കുന്നത്. ഇതിനെ പ്രതിരോധിക്കാന്‍ ശക്തമായ കൂട്ടായ്മകള്‍ ആവശ്യമാണ്. ഞാന്‍ നേരത്തേ സൂചിപ്പിച്ചതുപോലെ സിനിമയിലൂടെ, നോവലിലൂടെ കഥകളിലൂടെ കവിതകളിലൂടെ വലിയ പ്രതികരണങ്ങളും പ്രതിഷേധങ്ങളും സൂക്ഷ്മാര്‍ഥത്തില്‍ തന്നെ ഉയര്‍ന്നുവരണം.

  ? സിനിമയെ സംബന്ധിച്ച് അത് സെന്‍സര്‍ഷിപ്പിനു വിധേയമാകേണ്ട പ്രശ്നവും നിലനില്ക്കുകയാണ്. ഒരു കലാമാധ്യമത്തിനുമേലുള്ള ഭരണകൂടത്തിന്റെ ഇടപെടലാണത്. യഥാര്‍ഥത്തില്‍ സിനിമയ്ക്ക് സെന്‍സര്‍ഷിപ്പ് ആവശ്യമുണ്ടോ.

= നാം മനസ്സിലാക്കേണ്ടത്, മറ്റേതൊരു കാലരൂപത്തിനും ഇത്തരത്തിലുള്ള ഒരു സെന്‍സര്‍ഷിപ്പ് ബാധകമല്ല എന്നതാണ്. ഒരു പുസ്തകമെഴുതി പ്രസിദ്ധീകരിച്ച് അത് ആരെങ്കിലുമൊക്കെ വായിച്ചതിനുശേഷമാണ് നിരോധനവും മറ്റും ഉണ്ടാവുന്നത്. സിനിമയില്‍ അങ്ങനെയല്ല. പ്രേക്ഷകരിലെത്തുന്നതിനുമുമ്പേതന്നെ പ്രത്യേക ബോര്‍ഡിനുമുമ്പില്‍ പ്രദര്‍ശിപ്പിക്കുകയാണ്. à´ˆ സെന്‍സര്‍ബോര്‍ഡ് എന്നു പറയുന്നതുതന്നെ സെന്‍സില്ലാത്തവരുടെ ഒരു ബോര്‍ഡാണ്. à´ˆ ബോര്‍ഡ് സര്‍ട്ടിഫൈ ചെയ്യുന്നതിന്റെ അടിസ്ഥാനത്തിലാണ് സിനിമ ജനങ്ങളിലേക്ക് എത്തുന്നത്. അവര്‍ ചിലത് മുറിച്ചുമാറ്റാന്‍ പറയുന്നു, ചിലപ്പോള്‍ സിനിമതന്നെ നിരോധിക്കുന്നു. ഇത് ഒരു കലാകാരനെ സംബന്ധിച്ച് അങ്ങേയറ്റം ദുഃഖകരവും പ്രതിഷേധാത്മകവുമാണ്. കഴിഞ്ഞ ഐഎഫ്എഫ്കെയുടെ ഇടയില്‍ സെന്‍സര്‍ഷിപ്പ് പരിഷ്കാരത്തിനുവേണ്ടി കേന്ദ്ര ഗവണ്‍മെന്റ ് നിയോഗിച്ച ശ്യാംബെനഗല്‍ കമ്മിറ്റിയുടെ ശുപാര്‍ശകളെക്കുറിച്ച് ഞങ്ങള്‍ ചര്‍ച്ചചെയ്യുകയുണ്ടായി. ശ്യാംബെനഗലും  à´ˆ ചര്‍ച്ചയില്‍ ഉണ്ടായിരുന്നു. അവിടെ അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ കേട്ട ഞങ്ങള്‍ക്ക് ഷോക്കായിപ്പോയി. ഒന്നുകില്‍ അദ്ദേഹത്തിന്റെ നിസ്സഹായാവസ്ഥയായിരിക്കാം. അല്ലെങ്കില്‍ അദ്ദേഹത്തിന്റെ വലതുപക്ഷ ചായ്വ് അറിയാതെ പുറത്തുവന്നതായിരിക്കാം. അദ്ദേഹം പറഞ്ഞത്, 'à´Ž' സര്‍ട്ടിഫിക്കറ്റ്, 'യു' സര്‍ട്ടിഫിക്കറ്റ് എന്നതിനുപുറമേ 'à´Ž പ്ളസ്' സര്‍ട്ടിഫിക്കറ്റ് കൂടി വെണമെന്നാണ്. à´Ž പ്ളസ് എന്നു പറയുന്നത്, ലൈംഗികത, വയലന്‍സ് മാത്രമല്ല, ദേശവിരുദ്ധമായതെന്ന് തോന്നുന്ന സിനിമകളാണ്. ഇത്തരം à´Ž പ്ളസ് സിനിമകള്‍ à´šà´¿à´² സ്ഥലത്തുമാത്രമേ പ്രദര്‍ശിപ്പിക്കാന്‍ പാടുള്ളൂ. അതായത്, ജനസാന്ദ്രതയുള്ള സ്ഥലത്ത് പ്രദര്‍ശിപ്പിക്കരുതത്രേ. ഇത് ശ്യാംബെനഗല്‍ ചെയര്‍മാനായിട്ടുള്ള കമ്മിറ്റിയുടെ ശുപാര്‍ശയാണ്. ജനസാന്ദ്രതയുള്ള സ്ഥലത്താണ് തിയേറ്ററുകള്‍ ഉള്ളത്. ഫലത്തില്‍ à´† സിനിമ പുറത്തെടുക്കാന്‍ കഴിയാത്ത സ്ഥിതിവരും. ഇത്തരം പരിഷ്കാരങ്ങളില്‍നിന്ന് നാം എന്താണ് മനസ്സിലാക്കേണ്ടത്. നാം പിന്നോട്ടാണ് പോകുന്നതെന്നല്ലേ. ഭരണകൂട താല്പര്യങ്ങള്‍ അടിച്ചേല്പ്പിക്കാനുള്ള ഒന്നായി ശ്യാംബെനഗല്‍ കമ്മിറ്റി മാറാന്‍ പോവുകയാണ്. അദ്ദേഹത്തെപ്പോലുള്ള കലാകാരന്മാര്‍ ഫാസിസത്തിന്റെ പിടിയിലേക്ക് വഴുതിപ്പോവുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 
 

The 120 Days of Sodom - passoliniThe 120 Days of Sodom - passolini
? ഫാസിസം കലാകാരന്മാരെയാണ് ആദ്യം ലക്ഷ്യംവയ്ക്കുന്നത്. ഇന്ത്യന്‍ ഭരണകൂടത്തിന് ഫാസിസത്തിന്റേതായ ലക്ഷണങ്ങള്‍ പ്രത്യക്ഷത്തില്‍ കണ്ടുതുടങ്ങിയിട്ടുമുണ്ട്. അവരുടെ സേവകരായി കലാകാരന്മാരെ മാറ്റിയെടുക്കാനുള്ള വലിയ ശ്രമങ്ങള്‍ സൂക്ഷ്മമായി നടക്കുന്നു എന്നല്ലേ മനസ്സിലാക്കേണ്ടത്. ഫാസിസത്തിന് സംസ്കാരത്തിന്റെ കാര്യത്തില്‍ പ്രത്യേക താല്പര്യമുണ്ട്.

= തീര്‍ച്ചയായും. ഫാസിസം ആദ്യം ലക്ഷ്യംവയ്ക്കുന്നത് സാംസ്കാരിക മേഖലയെയാണ്. മുസ്സോളിനിയൊക്കെ പരീക്ഷിച്ച കാര്യമാണിത്. ലോകത്ത് ആദ്യമായി ഫിലിം ഫെസ്റ്റിവെല്‍ നടത്തുന്നത് മുസ്സോളിനിയാണ്. ഇറ്റലിയില്‍. അദ്ദേഹത്തിന്റെ ഫാസിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന സിനിമകളാണ് à´ˆ ഫെസ്റ്റിവെലില്‍ പ്രദര്‍ശിപ്പിച്ചത് എന്നുമാത്രം. സാംസ്കാരിക രംഗത്തെയും കലാരംഗത്തെയുമാണ് ഫാസിസം ആദ്യം ലക്ഷ്യംവയ്ക്കുന്നത് എന്നാണ് ഇത് സൂചിപ്പിക്കുന്നത്. 
 
  ? ഐഎഫ്എഫ്‌കെയില്‍ ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നില്ക്കാത്തതിന്റെ പേരില്‍ ചിലരെ അറസ്റ്റുചെയ്യുകയുണ്ടായി. സിനിമാതിയേറ്ററുകളിലും ചലച്ചിത്രമേളകളിലും ദേശീയഗാനം ആലപിക്കുന്നതിനെ സംബന്ധിച്ച് താങ്കളുടെ നിലപാട് എന്താണ്

= ദേശീയഗാനം ആലപിക്കരുതെന്ന് ആരും ഇവിടെ പറഞ്ഞിട്ടില്ല. ഫെസ്റ്റിവെലില്‍ എല്ലാ ഷോയ്ക്കുമുമ്പും ഞങ്ങള്‍ ദേശീയഗാനം വയ്ക്കുന്നുണ്ടായിരുന്നു. ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റുനില്ക്കണം എന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഈ കാര്യം ഞങ്ങളുടെ ആങ്കര്‍ പറയുകയും എഴുതിക്കാണിക്കുകയും ചെയ്തിരുന്നു. എഴുന്നേറ്റ് നില്ക്കുക എന്നത് പൌരന്റെ ധര്‍മമാണ്. പക്ഷേ എഴുന്നേറ്റ് നില്ക്കാത്തതിന്റെ പേരില്‍ പൊലീസിന് ആളുകളെ അറസ്റ്റ് ചെയ്യാനുള്ള അധികാരമില്ല. അത് പൊലീസ് തിരിച്ചറിയാന്‍ വൈകിപ്പോയി എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അതുകൊണ്ടായിരിക്കാം പെറ്റിക്കേസ് മാത്രം ചാര്‍ജ് ചെയ്ത് അറസ്റ്റ് ചെയ്തവരെ വിട്ടയച്ചത്. അല്ലെങ്കില്‍ അങ്ങനെയല്ലല്ലോ കേസ് ചാര്‍ജ് ചെയ്യേണ്ടിയിരുന്നത്. ദേശീയഗാനം ആലപിക്കുന്നത് തടസ്സപ്പെടുത്തുകയോ മറ്റുള്ളവര്‍ ദേശീയഗാനത്തെ ആദരിക്കുമ്പോള്‍ അത് തടസ്സപ്പെടുത്തുകയോ ചെയ്താല്‍ മാത്രമേ ദേശ വിരുദ്ധതയുടെ പേരില്‍ അറസ്റ്റ് ചെയ്യാന്‍ കഴിയൂ. ഇവിടെ അതൊന്നും ഉണ്ടായില്ല. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍, ഫെസ്റ്റിവല്‍ ഡയറക്ടര്‍ എന്നുള്ള നിലയില്‍ ഫെസ്റ്റിവെല്‍ സുഗമമായി നടത്തേണ്ട കടമ എനിക്കുണ്ട്. പൊലീസ് തിയേറ്ററിന്റെ അകത്തുകടക്കുന്നത് ശരിയല്ല എന്ന തോന്നലുണ്ടായതുകൊണ്ടാണ് പൊലീസിന്റെ നടപടി നിര്‍ഭാഗ്യകരമായിപ്പോയെന്ന് ഞാന്‍ പറഞ്ഞത്. അതുമാത്രമേ ഞാന്‍ പറഞ്ഞുള്ളൂ.

  ? ഇതിന്റെ പേരില്‍ സംഘപരിവാര്‍ താങ്കളുടെ വീട് ഉപരോധിക്കുകയും മറ്റും ചെയ്തു. à´ˆ സംഭവങ്ങള്‍ എപ്പോഴാണ് അറിയുന്നത്

= ഞാന്‍ ആ സമയത്ത് വീട്ടില്‍ ഇല്ലായിരുന്നല്ലോ. ഫെസ്റ്റിവെലിന്റെ ഭാഗമായി തിരുവനന്തപുരത്താണ്. ചില സുഹൃത്തുക്കള്‍ വിളിച്ചാണ് ഇക്കാര്യം പറയുന്നത്. അത്തരം കാര്യങ്ങളില്‍ നമുക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. എന്നെ അത്ഭുതപ്പെടുത്തിയ കാര്യം കമാലുദ്ദീന്‍ എന്ന് വിളിച്ചുകൊണ്ടാണ് അവര്‍ ആക്രോശം നടത്തിയത്. അതിനു പിന്നില്‍ വലിയൊരു വര്‍ഗീയ അജണ്ടയുണ്ട്. ഇയാള്‍ ഒരു മുസ്ളിമാണ്, അതുകൊണ്ട് ഇയാള്‍ ദേശവിരുദ്ധനാണ് എന്നു വരുത്തിത്തീര്‍ക്കാനുള്ള തന്ത്രമാണത്. എന്നെ ഒരു മതത്തിന്റെ ആളാക്കി മാറ്റുക, അങ്ങനെ സ്ഥാപിച്ചുകഴിഞ്ഞാല്‍ കാര്യങ്ങള്‍ എളുപ്പമാണല്ലോ. അത് എന്നെ ഭയപ്പെടുത്തുന്നുണ്ട്. ഞാന്‍ ഒരിക്കല്‍പോലും ഏതെങ്കിലും മതത്തിന്റെ പ്രത്യേകിച്ച് ഇസ്ളാംമതത്തിന്റെ ഐഡന്റിറ്റിയില്‍ നില്ക്കുവാന്‍ താല്പര്യം കാണിച്ചിട്ടുള്ള ആളല്ല. ഇസ്ളാമിനോടുള്ള വിദ്വേഷം കൊണ്ടോ, അതില്‍ നില്ക്കാനുള്ള ഭയംകൊണ്ടോ അല്ല. എന്റെയൊരു ജീവിത സാഹചര്യം, കുടുംബ പശ്ചാത്തലം അങ്ങനെയായിരുന്നു എന്നതുകൊണ്ടാണ്. വളരെ സെക്കുലറായ കുടുംബപശ്ചാത്തലത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്. അപ്പോള്‍ ഇത്തരത്തിലുള്ള സെക്കുലര്‍ പാരമ്പര്യത്തില്‍നിന്ന് വരുമ്പോള്‍ എനിക്കങ്ങനെ ഒരു മുസ്ളിം ഐഡന്റിറ്റിയുടെ ആവശ്യമില്ല. എന്റെ മാതാപിതാക്കളോ കുടുംബാംഗങ്ങളോ ആരും എന്നെ അതിന് നിര്‍ബന്ധിച്ചിട്ടുമില്ല. കമല്‍ എന്ന പേര് സ്വീകരിച്ചപ്പോള്‍ എന്റെ മാതാപിതാക്കള്‍ അങ്ങനെയൊരു പേരുവേണ്ടെന്ന് എന്നോട് പറഞ്ഞിട്ടില്ല. അപ്പോള്‍ കമല്‍ എന്ന പേര് സ്വീകരിച്ച എന്നെ കമാലുദ്ദീന്‍ എന്ന പേരുവിളിച്ച് അറ്റാക്ക് ചെയ്യുന്നുണ്ടെങ്കില്‍ അതിന്റെ പിന്നില്‍ വര്‍ഗീയമായ ചില ലക്ഷ്യങ്ങള്‍ ഉണ്ടെന്ന് സ്പഷ്ടമല്ലേ.

 ? ഇന്ത്യയില്‍ ദലിതര്‍, ന്യൂനപക്ഷങ്ങള്‍, മറ്റ് പാര്‍ശ്വവല്‍കൃത ജനവിഭാഗങ്ങള്‍ എന്നിവരൊക്കെ വലിയ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. അവര്‍ വേട്ടയാടപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. ഭരണകൂടം ഇതിനൊക്കെ നിശ്ശബ്ദ അനുമതി നല്കുകയാണ്. താങ്കളെപ്പോലുള്ള വലിയ കലാകാരനെപ്പോലും വെറുതെ വിടുന്നില്ല. അപ്പോള്‍ പിന്നെ സാധാരണക്കാരായ ഇവരുടെ സ്ഥിതിയെന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. എങ്ങനെ പ്രതികരിക്കുന്നു.

= വലിയ പ്രതിരോധങ്ങളാണ് ഉണ്ടാവേണ്ടത്. ഞാന്‍ വിചാരിക്കുന്നത് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ വലിയ റോള്‍ നിര്‍വഹിക്കാനുണ്ടെന്നാണ്. ഇടതുപക്ഷത്തിനുമാത്രമേ ഇതിനെ പ്രതിരോധിക്കാനുള്ള ആര്‍ജവം ഉണ്ടാവൂ. കലാകാരന്മാരും എഴുത്തുകാരും ആക്ടിവിസ്റ്റുകളുമെല്ലാം ഇടതുപക്ഷത്തോടൊപ്പം നിന്നുകൊണ്ട് à´ˆ പ്രതിരോധത്തെ ശക്തിപ്പെടുത്തേണ്ടതുണ്ട്. അല്ലെങ്കില്‍ നമ്മുടെ ജനാധിപത്യം അപകടത്തിലാവും. ഇപ്പോള്‍തന്നെ അത് അപകടത്തിലായിക്കൊണ്ടിരിക്കുകയാണ്. അതിന്റെ ലക്ഷണങ്ങളാണ് നമുക്കുചുറ്റും കാണുന്നത്. 
 
  ? ഇന്ത്യയില്‍ മുസ്ളിങ്ങളും ദലിതരുമൊക്കെ അവരുടെ ദേശസ്നേഹം നിരന്തരം തെളിയിക്കാന്‍ ബാധ്യസ്ഥരാക്കപ്പെടുകയാണ്.

= അതെ ഇന്ന് അതൊരു വലിയ ദുരിതമായിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ ദേശബോധം, ദേശസ്നേഹം നമ്മള്‍ തെളിയിക്കണമെന്ന് പറയുന്നത് വലിയൊരു ദുരന്തമാണ്. à´ˆ രാജ്യത്ത് ജനിച്ച്, ജീവിച്ച്, വളര്‍ന്നുവന്ന എത്രയോ മുസ്ളിം ജനങ്ങളുണ്ട്. അവര്‍ക്ക് അവരുടേതായ ദേശബോധവും ദേശസ്നേഹവും ഒക്കെയുണ്ട്. ഇത് അവര്‍ ആരുടെ മുമ്പിലാണ് തെളിയിക്കേണ്ടത്. അങ്ങനെ തെളിയിക്കേണ്ട അതോറിറ്റി ആരാണ്. ഒരാളുടെ ദേശസ്നേഹം മറ്റുള്ളവരല്ലല്ലോ തീരുമാനിക്കേണ്ടത്. ചരിത്രം പരിശോധിച്ചാല്‍ à´ˆ സംഘപരിവാര്‍ സംഘടനകളൊക്കെ ദേശീയ-സ്വാതന്ത്യ്ര സമരഘട്ടത്തില്‍ എന്ത് നിലപാടാണ് സ്വീകരിച്ചതെന്ന് നമുക്കറിയാം. ഇവരെക്കാള്‍ ദേശസ്നേഹവും, ദേശഭക്തിയുമൊക്കെ ദളിത്-ന്യൂനപക്ഷങ്ങള്‍ക്കുണ്ടായിരുന്നു എന്നുള്ളത് ചരിത്രസത്യമാണല്ലോ. 
 
  ? സമൂഹത്തെ പിന്നോട്ട് നയിക്കുന്ന ശക്തികളാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്. à´ˆ സന്ദര്‍ഭത്തില്‍ നവോത്ഥാനാശയങ്ങളുടെ സാധ്യതകള്‍ നാം അന്വേഷിക്കേണ്ടതുണ്ടെന്ന് തോന്നുന്നു.

= നവോത്ഥാന ആശയങ്ങള്‍ അട്ടിമറിച്ചുകൊണ്ടാണ് വലതുപക്ഷ ഫാസിസ്റ്റ് ആശയങ്ങള്‍ പിടിമുറുക്കുന്നത്. അങ്ങനെയാണ് മോഡിയെപ്പോലൊരാള്‍ അധികാരത്തില്‍ വന്നത്. കേരളത്തിലേക്കും പല രീതിയില്‍ മുന്നോട്ടുവരാന്‍ അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതിനുള്ള ഒരു സമ്മര്‍ദ്ദതന്ത്രമായാണ് ദേശസ്നേഹത്തെയും ന്യൂനപക്ഷവിരുദ്ധതയുമൊക്കെ അവര്‍ ഉപയോഗിക്കുന്നത്.  

  ? ഐഎഫ്എഫ്‌കെ‌യില്‍ ഡെലിഗേറ്റുകളുടെ തിരക്ക് നിയന്ത്രിക്കാനുള്ള പ്രായോഗികമായ കാഴ്ചപ്പാട് താങ്കള്‍ക്കുണ്ടോ.

= ഇക്കഴിഞ്ഞ ഐഎഫ്എഫ്കെയില്‍ മുന്‍വര്‍ഷങ്ങളെക്കാള്‍ വലിയ തോതിലുള്ള വര്‍ധന ഡെലിഗേറ്റ്സിന്റെ കാര്യത്തില്‍ ഉണ്ടായിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. ഇത്തവണ ക്ളാഷ് എന്ന സിനിമ എല്ലാവരും കാണാന്‍ ആഗ്രഹിച്ചിരുന്നു. അതൊഴിച്ചാല്‍ വലിയ തിരക്കുകളോ പ്രശ്നങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല. എങ്കിലും തിരക്കില്ലെന്ന് പറയാനാകില്ല. അതിന് പരിഹാരമായി പല മാര്‍ഗങ്ങളും ആലോചിക്കേണ്ടതുണ്ട്. എങ്കിലും എനിക്ക് തോന്നുന്ന ഒരുകാര്യം സിനിമയുടെ എണ്ണം കുറച്ച് സ്ക്രീനിങ്ങിന്റെ എണ്ണം കൂട്ടുക എന്നതാണ്. അടുത്ത വര്‍ഷം നമ്മള്‍ ആലോചിക്കുന്ന പ്രധാനകാര്യം അതായിരിക്കും. മറ്റൊരു കാര്യം ഫെസ്റ്റിവല്‍ കോംപ്ളക്സ് ഉണ്ടാവുക എന്നുള്ളതാണ്. 
 
? ഫെസ്റ്റിവല്‍ കോംപ്ളക്സ് കുറേക്കാലമായുള്ള നമ്മുടെ സ്വപ്നമാണ്. അതിന്റെ പ്രായോഗികതയിലേക്ക് എത്ര ദൂരം സഞ്ചരിച്ചു.

= അത് പ്രായോഗിക തലത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. വളരെപ്പെട്ടെന്ന് തന്നെ അതു നടക്കുമെന്നാണ് കരുതുന്നത്. രണ്ടുമൂന്നു വര്‍ഷത്തിനുള്ളിലെങ്കിലും അതിലേക്ക് എത്താനാകുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. 


  ? കേരളത്തിന്റെ പൊതുബോധ നിര്‍മിതിയില്‍ മലയാളത്തിലെ മുഖ്യധാരാ സിനിമയ്ക്ക് വലിയ പങ്കുണ്ട്. സംഘപരിവാറിന്റെ യുക്തിയെ അറിഞ്ഞോ അറിയാതെയോ മലയാളസിനിമ ഏറ്റെടുക്കുന്നുണ്ട്. ഈയൊരു സാംസ്കാരിക പശ്ചാത്തലം നമുക്ക് അവഗണിക്കാന്‍ കഴിയില്ല. ഫാസിസത്തിന് എളുപ്പം കടന്നുചെല്ലാന്‍ കഴിയുന്ന വിധം പാത സുഗമമാക്കുന്നതില്‍ ജനപ്രിയസിനിമകള്‍ അതിന്റെ എല്ലാ പൊലിമകളോടെയും പങ്കുചേരുന്നു. താങ്കള്‍ ഇത് ശ്രദ്ധിച്ചിട്ടില്ലേ.

= ഈ വിഷയം അറിയാത്തതുകൊണ്ടോ ചിന്തിക്കാത്തത് കൊണ്ടോ അല്ല ഇതിനെക്കുറിച്ച് പറയാതിരിക്കുന്നത്. എനിക്ക് ഒരുപാട് പരിമിതികളുണ്ട്. സവര്‍ണ നായകര്‍ അഴിഞ്ഞാടുന്ന കുറേയേറെ സിനിമകള്‍ 2000-ന്റെ തുടക്കത്തില്‍ നമ്മുടെ മുന്നിലെത്തുന്നുണ്ട്. ആ സിനിമയിലാകമാനം സവര്‍ണബോധമാണ് നിലനിന്നിരുന്നത്. വെറും പ്രദര്‍ശനവിജയത്തിന്റെ പേരില്‍ നാം അതൊക്കെ കൊണ്ടാടി. ഇത് സമൂഹത്തെ അപകടകരമായി എങ്ങനെ സ്വാധീനിച്ചു എന്ന് നാം ചിന്തിച്ചില്ല. സവര്‍ണബിംബങ്ങള്‍, സവര്‍ണ ഇടങ്ങള്‍, സവര്‍ണ കഥാപാത്രങ്ങള്‍ ഇതൊക്കെ പ്രതിലോമകരമായ ചില സന്ദേശങ്ങളാണ്. ദളിതരോ ന്യൂനപക്ഷങ്ങളോ മറ്റു കീഴാള മനുഷ്യരോ പ്രാതിനിധ്യം പോലുമായില്ല ആ സിനിമകളില്‍. വലിയ താരങ്ങളെ മുമ്പില്‍ നിര്‍ത്തിക്കൊണ്ട് ആവിഷ്കരിച്ചവയായിരുന്നു ഇത്തരം സിനിമകള്‍. ഈ സിനിമ ഒരുക്കിയവര്‍പോലും അതിന്റെ ഭവിഷ്യത്തുകളെക്കുറിച്ച് ബോധവാന്മാരായിരുന്നില്ല.
 
  ? സിനിമയ്ക്കുള്ളില്‍ അതായത് അതിന്റെ കഥയിലും പാത്രഘടനയിലും ആവിഷ്കാരത്തിലും മാത്രമല്ല സിനിമ എന്ന വ്യവഹാര പരിസരത്ത് ജാതിമേധാവിത്വവും സവര്‍ണമേല്‍ക്കോയ്മയും കൃത്യമായി നിലനില്‍ക്കുന്നതുകാണാം. ന്യൂജനറേഷന്‍ എന്നു വിളിക്കപ്പെടുന്ന പുതിയ കാലത്തിന്റെ സിനിമകള്‍ ഇത് കുറേയൊക്കെ തിരിച്ചറിഞ്ഞിട്ടില്ലേ.

= തീര്‍ച്ചയായും. പുതിയ തലമുറയിലെ കലാകാരന്മാര്‍ ഇത് തിരിച്ചറിഞ്ഞിട്ടുണ്ട്. സവര്‍ണതയിലൂന്നിയ ഒരു സിനിമാസങ്കല്‍പ്പത്തില്‍ നിന്നും അവര്‍ കുതറിമാറിയിട്ടുണ്ട്. വേറൊരര്‍ഥത്തില്‍ സമൂഹത്തോട് പ്രതിബന്ധതയുടെ സിനിമയാണോ ഇതൊക്കെയെന്നത് വേറെ വിഷയം. പക്ഷേ സവര്‍ണബോധ്യത്തെ മറികടക്കാന്‍ പുതിയ കാലത്തെ സിനിമകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അത് വലിയൊരു മാറ്റമാണ്.
 
  ? മലയാളസിനിമയുടെ പിതാവായി നാം ആദരിക്കുന്ന ജെ സി ഡാനിയലിന്റെ ജീവിതവും പി കെ റോസിയുമൊക്കെ താങ്കളുടെ സെല്ലുലോയ്ഡ് എന്ന സിനിമയിലൂടെ കര്‍തൃത്വം നേടി. പി കെ റോസി മലയാളത്തിലെ ആദ്യത്തെ നായികയാണ്. അവര്‍ സിനിമയില്‍ നിന്നും മാത്രമല്ല, നമ്മുടെ സമൂഹത്തില്‍ നിന്നുതന്നെ ഇതോടെ അദൃശ്യയായി പോവുകയായിരുന്നു. കേരളത്തിന്റെ സവര്‍ണ ജാതിമേധാവിത്വമാണ് à´ˆ ദളിത് സ്ത്രീയെ ആട്ടിയോടിച്ചത്. മലയാളസിനിമയും നമ്മുടെ പില്‍ക്കാല സമൂഹവും അവരോട് ആദരവ് കാണിച്ചിട്ടില്ല. താങ്കള്‍ ഇപ്പോള്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനാണ്. പി കെ റോസി എന്ന നടിയെ ചലച്ചിത്ര അക്കാദമി ആദരിക്കേണ്ടതല്ലേ.

= തീര്‍ച്ചയായും. അക്കാദമിക്ക് ഇക്കാര്യത്തില്‍ നിലപാടുണ്ട്. ഏറ്റവും നല്ല നടിക്കുള്ള അവാര്‍ഡ് പി കെ റോസിയുടെ പേരില്‍ കൊടുക്കണമെന്ന് പി കെ റോസി ഫൌണ്ടേഷന്‍ അടക്കമുള്ള പല പ്രസ്ഥാനങ്ങളും ഉന്നയിച്ചിരുന്നു. ഇതിന്റെ സത്യാവസ്ഥ പരിശോധിച്ചപ്പോള്‍ ഒരു നടിയുടെ പേരില്‍ അവാര്‍ഡ് കൊടുക്കാന്‍, അത് പി കെ റോസി ആയതുകൊണ്ടല്ല അതായത് വ്യക്തിയുടെ പേരില്‍ അവാര്‍ഡ് കൊടുക്കാന്‍ കഴിയില്ല എന്നാണറിയാന്‍ കഴിഞ്ഞത്. സമഗ്ര സംഭാവനയ്ക്കു മാത്രമാണ് ഒരു വ്യക്തിയുടെ പേരില്‍ അഥവാ ജെ സി ഡാനിയല്‍ അവാര്‍ഡ് കൊടുക്കുന്നത്. ഇതൊക്കെ പുനഃപരിശോധിക്കാവുന്നതാണ്. 

  ? മലയാള സിനിമയില്‍ പി കെ റോസിയുടെ കണ്ണീരുവീണുകിടപ്പുണ്ട്. സിനിമയ്ക്കുവേണ്ടി നിഷ്കാസിതയായ ഒരു സ്ത്രീയുടെ കണ്ണീരാണത്. അതിന് നമ്മള്‍ വലിയ വിലകൊടുക്കേണ്ടതുണ്ട്.

= അതെ. ഇക്കാര്യത്തില്‍ ഞാന്‍ ബോധവാനാണ്. വരുംകാലങ്ങളില്‍ അതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യാനാകുമെന്ന് തന്നെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത് .

Related News