Loading ...

Home cinema

ആകാംക്ഷയായി 'സീ യൂ സൂണ്‍' ഒഫീഷ്യല്‍ ട്രെയ്ലര്‍, റിലീസ് ആമസോണ്‍ പ്രൈമില്‍ സെപ്റ്റംബര്‍ 1ന്

മഹേഷ് നാരായണനും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്ന 'സീ യു സൂണ്‍' ന്റെ ഒഫിഷ്യല്‍ ട്രെയ്ലര്‍ പുറത്തുവിട്ടു. ആമസോണ്‍ പ്രൈമിലൂടെയാണ് ട്രെയ്ലര്‍ പുറത്തുവിട്ടത്. ഫഹദ് ഫാസിലും റോഷന്‍ മാത്യുവും ദര്‍ശന രാജേന്ദ്രനുമാണ് ട്രെയിലറിലുള്ളത്. ഉദ്വേഗജനകമായ ചില രംഗങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആമസോണ്‍ പ്രൈമില്‍ സെപ്റ്റംബര്‍ ഒന്നിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. ദര്‍ശന രാജേന്ദ്രന്‍, റോഷന്‍ മാത്യു എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഫഹദ് ഫാസില്‍ നിര്‍മാണം നിര്‍വഹിച്ച ചിത്രത്തിന് ഗോപി സുന്ദര്‍ സംഗീതം ഒരുക്കിയിരിക്കുന്നു. 'ടേക്ക് ഓഫ്', 'മാലിക്' എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഫഹദും മഹേഷ് നാരായണനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സൂഫിയും സുജാതയും എന്ന ചിത്രത്തിന്റെ വേള്‍ഡ് പ്രീമിയറിന് ശേഷം ആമസോണില്‍ റിലീസ് ചെയ്യുന്ന താരമൂല്യമുള്ള മലയാളചിത്രം കൂടിയാണ് സീ യൂ സൂണ്‍. കമ്ബ്യൂട്ടര്‍ സ്‌ക്രീന്‍ കേന്ദ്രീകരിച്ച്‌ പുരോഗമിക്കുന്ന ചിത്രമാണ് സീയൂ സൂണ്‍. ലോക്ക് ഡൗണിനെ തുടര്‍ന്ന് മുടങ്ങിപ്പോയ ചിത്രീകരണം അടുത്തിടെ ആരംഭിക്കുകയായിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചായിരുന്നു സീ യൂ സൂണ്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ ഷൂട്ട് ചെയ്തത്.

Related News