Loading ...

Home Business

കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കിയ നികുതിയിളവ് ഗുണം ചെയ്തില്ല, കോവിഡിന് ശേഷം പാവപ്പെട്ടവരുടെ ജീവിതം ദുരിതപൂര്‍ണമാകും; ആര്‍ബിഐ

രാജ്യത്തെ ഉപഭോഗത്തില്‍ ഗണ്യമായ ഇടിവെന്ന് ആര്‍ബിഐ. രാജ്യത്തെ സാമ്പത്തിക രംഗം കോവിഡിന് മുമ്ബുള്ള അവസ്ഥയിലേക്ക് തിരിച്ചുവരാന്‍ ഏറെ സമയമെടുക്കും. പാവപ്പെട്ടവരുടെ ജീവിതം ദുരിതപൂര്‍ണമാകുമെന്നും ആര്‍ബിഐയുടെ മുന്നറിയിപ്പ്. കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കിയ നികുതിയിളവ് ഗുണം ചെയ്തില്ലെന്നും ആര്‍ബിഐ. കോര്‍പ്പറേറ്റുകള്‍ക്ക് പകരം പാവങ്ങള്‍ക്ക് പണമെത്തിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രതികരിച്ചു.

ഉപഭോഗം ഗണ്യമായി കുറഞ്ഞത് രാജ്യത്തെ സാമ്പത്തിക മേഖലയില്‍ കനത്ത പ്രഹരമാണ് ഏല്‍പിച്ചിരിക്കുന്നത്. ടൂറിസമടക്കം പല സുപ്രധാന മേഖലകളിലും തൊഴില്‍ നഷ്ടങ്ങളുണ്ടായതും വാഹന വില്പനയിലെ കുറവും നഗരങ്ങളിലെ ഉപഭോഗത്തെ ബാധിച്ചു. വ്യോമഗതാഗതം നിലച്ചത് വഴി സാമ്ബത്തിക മേഖലക്കുണ്ടായ തിരിച്ചടി ഇതിന് പുറമെയാണ്. ഗ്രാമീണ മേഖലയില്‍ താരതമ്യേന മെച്ചമാണെങ്കിലും പാവപ്പെട്ടവരാണ് ഇതുവഴി കൂടുതല്‍ ദുരിതത്തിലാവുകയെന്നാണ് റിസര്‍വ് ബാങ്കിന്‍റെ മുന്നറിയിപ്പ്.

ജൂണ്‍, ജൂലൈ മാസങ്ങളോടെ സാമ്പത്തിക മേഖല മെച്ചപ്പെടുമെന്നായിരുന്നു നേരത്തെയുള്ള ആര്‍ബിഐ കണക്കുകൂട്ടല്‍. എന്നാല്‍ ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ വിവിധ സംസ്ഥാനങ്ങള്‍ ലോക്ഡൗണ്‍ നടപ്പാക്കിയത് തിരിച്ചടിയായെന്നാണ് ആര്‍ബിഐ വാദം. അവശ്യ സേവനങ്ങള്‍ക്ക് പുറമെയുള്ള സ്വകാര്യ ഉപഭോഗം വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാണ്. ഗതാഗതം, ആതിഥേയത്വം, വിനോദം എന്നീ മേഖലകളില്‍ ചെലവഴിക്കല്‍ വര്‍ധിപ്പിക്കണം. കോര്‍പ്പറേറ്റുകളുടെ നികുതി കുറച്ചത് നിക്ഷേപരംഗത്ത് ഫലം ചെയ്തില്ല. കോര്‍പ്പറേറ്റുകള്‍ à´† ഇളവുകള്‍ à´•à´Ÿà´‚ വീട്ടാന്‍ ഉപയോഗിച്ചതാണ് കാരണം. കോവിഡിന് മുമ്ബുള്ള അവസ്ഥയിലേക്ക് തിരിച്ചുവരാന്‍ കുറച്ചധികം സമയമെടുക്കുമെന്ന് വാര്‍ഷിക റിപ്പോര്‍ട്ടില്‍ ആര്‍ബിഐ വ്യക്തമാക്കുന്നു. വായ്പയും വ്യവസായികള്‍ക്ക് നികുതി ഇളവും നല്‍കുന്നിടത്ത് സര്‍ക്കാര്‍ പാവങ്ങള്‍ക്ക് പണം നല്‍കി വേണം  സമ്പദ് വ്യവസ്ഥയെ ശക്തമാക്കാനെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രതികരിച്ചു.

Related News