Loading ...

Home youth

ഒബാമയുടെ നൃത്തം തരംഗമായി

തിരക്കുകൾക്കിടയിലും ജീവിതം പരമാവധി ആസ്വാദിക്കാൻ ശ്രമിക്കുന്ന വ്യക്തിത്വമാണ് അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയുടേത്. കഴിഞ്ഞ ദിവസത്തെ കെനിയ സന്ദർശനവും ഒബാമ ഔദ്യോഗിക ജീവിതത്തിനുമപ്പുറം ആഘോഷിച്ചു. പോപ്താരങ്ങളുടെ ഗാനത്തിനൊപ്പം ചുവടു വെയ്ക്കാൻ അദ്ദേഹം മുന്നിൽ തന്നെയുണ്ടായിരുന്നു. കെനിയൻ പ്രസിഡന്റ് ഉഹുറു കെനിയാട്ട സംഘടിപ്പിച്ച അത്താഴ വിരുന്നിനിടയിലെ സംഗീത പരിപാടിക്കിടെയായിരുന്നു എല്ലാവരെയും അത്ഭുതപ്പെടുത്തി ഒബാമയും നൃത്തം വച്ചത്. കെനിയക്കാരുടെ പരമ്പരാഗത നൃത്തമായ ലിപാല നൃത്തത്തിലാണ് ഉഹുറു കെനിയാട്ടയ്ക്കും അദ്ദേഹത്തിന്റെ പത്നി മാർഗരറ്റ് കെനിയാട്ടയ്ക്കും പോപ് ഗായകർക്കുമൊപ്പം ഒബാമയും പങ്കാളിയായത്.

നേരത്തെയും പല പ്രധാന ചടങ്ങുകളിലും ചുവടുകൾ വച്ച് ഒബാമ കാണികളുടെ കയ്യടി നേടിയിട്ടുണ്ട്. സന്ദർശനത്തിൽ ഭിന്നലിംഗക്കാരോടുള്ള കെനിയൻ പ്രസിഡന്റിന്റെ നിലപാടിനെ വിമർശിക്കാനും ഒബാമ മറന്നില്ല. പദവിയിലിരിക്കെ കെനിയ സന്ദർശിക്കുന്ന ആദ്യഅമേരിക്കൻ പ്രസിഡണ്ട് എന്ന ബഹുമതിയും ഇതോടെ ഒബാമയ്ക്കു സ്വന്തമാവുകയാണ്. അതേസമയം ഒബാമയുടെ പിതാവിന്റെ രാജ്യം കൂടിയായ കെനിയ സന്ദർശിക്കുന്നതിനു പിന്നിൽ തന്റെ ജനന സർട്ടിഫിക്കറ്റ് തപ്പിയെടുക്കലല്ല ലക്ഷ്യമെന്നും ഹാസ്യരൂപേണ ഒബാമ വ്യക്തമാക്കി.

Related News