Loading ...

Home Gulf

വി​മാ​ന വി​ല​ക്ക്​: 32 രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ മാ​റ്റ​മി​ല്ല

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ലേ​ക്ക്​ നേ​രി​ട്ട്​ വ​രു​ന്ന​തി​ന്​ വി​ല​ക്കു​ള്ള 32 രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ മാ​റ്റ​മി​ല്ല. വ്യാ​ഴാ​ഴ്​​ച ചേ​ര്‍​ന്ന യോ​ഗ​മാ​ണ്​ മ​റ്റൊ​ര​റി​യി​പ്പു​ണ്ടാ​വു​ന്ന​ത്​ വ​രെ പ​ട്ടി​ക​യി​ല്‍ മാ​റ്റം വ​രു​ത്തേ​ണ്ട എ​ന്ന്​ തീ​രു​മാ​നി​ച്ച​ത്.ആ​ദ്യം ഏ​ഴു​രാ​ജ്യ​ങ്ങ​ളാ​യി​രു​ന്ന​ത്​ പി​ന്നീ​ട്​ 31 ആ​ക്കു​ക​യും ക​ഴി​ഞ്ഞ ദി​വ​സം അ​ഫ്​​ഗാ​നി​സ്ഥാ​നെ കൂ​ടി പ​ട്ടി​ക​യി​ല്‍ ചേ​ര്‍​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​ന്ത്യ, കൊ​ളം​ബി​യ, അ​ര്‍​മീ​നി​യ, സിം​ഗ​പ്പൂ​ര്‍, ബോ​സ്​​നി​യ -ഹെ​ര്‍​സ​ഗോ​വി​ന, ഇ​ന്തോ​നേ​ഷ്യ, ചി​ലി, ഇ​റ്റ​ലി, വ​ട​ക്ക​ന്‍ മാ​സി​ഡോ​ണി​യ, മോ​ണ്ടി​നെ​ഗ്രോ, ഡൊ​മി​നി​ക്ക​ന്‍ റി​പ്പ​ബ്ലി​ക്, ചൈ​ന, ബ്ര​സീ​ല്‍, സി​റി​യ, സ്​​പെ​യി​ന്‍, ഇ​റാ​ഖ്, മെ​ക്​​സി​ക്കോ, ല​ബ​നാ​ന്‍, ഹോ​േ​ങ്കാ​ങ്, സെ​ര്‍​ബി​യ, ഇ​റാ​ന്‍, ഫി​ലി​പ്പീ​ന്‍​സ്, ബം​ഗ്ലാ​ദേ​ശ്, ശ്രീ​ല​ങ്ക, നേ​പ്പാ​ള്‍, പാ​കി​സ്​​താ​ന്‍, ഇൗ​ജി​പ്​​ത്, പ​നാ​മ, പെ​റു, മൊ​ല്‍​ഡോ​വ, അ​ഫ്​​ഗാ​നി​സ്​​താ​ന്‍ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്ന്​ നേ​രി​ട്ട്​ കു​വൈ​ത്തി​ലേ​ക്ക്​ വ​രു​ന്ന​തി​നാ​ണ്​ വി​ല​ക്കു​ള്ള​ത്. ഇൗ ​രാ​ജ്യ​ങ്ങ​ളി​ലെ പൗ​ര​ന്മാ​ര്‍​ക്ക്​ മ​റ്റു രാ​ജ്യ​ങ്ങ​ളി​ല്‍ ര​ണ്ടാ​ഴ്​​ച താ​മ​സി​ച്ച​തി​നു​ശേ​ഷം കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്തി കു​വൈ​ത്തി​ലേ​ക്ക്​ വ​രു​ന്ന​തി​ന്​ ത​ട​സ്സ​മി​ല്ല.കോ​വി​ഡ്​ വ്യാ​പ​ന തോ​ത്​ അ​വ​ലോ​ക​നം ചെ​യ്​​ത്​ പ​ട്ടി​ക അ​ടു​ത്ത​യാ​ഴ്​​ച പു​നഃ​പ​രി​ശോ​ധി​ക്കും.

Related News