Loading ...

Home sports

റൊണാള്‍ഡീനോ ജയില്‍ മോചിതനായി

ബ്രസീലിയന്‍ ഫുട്ബോള്‍ ഇതിഹാസം റൊണാള്‍ഡീനോ ജയില്‍ മോചിതനായി. ഇനി താരത്തിന് ബ്രസീലിലേക്ക് മടങ്ങാം. ഇന്നലെ വന്ന അവസാന വിധി റൊണാള്‍ഡീനോയ്ക്ക് അനുകൂലമായതാണ് താരത്തിന് ആശ്വാസമായത്. അവസാന നാലു മാസത്തോളമായി പരാഗ്വേയില്‍ വീട്ടുതടങ്കലില്‍ കഴിയുകയായിരുന്നു റൊണാള്‍ഡീനോ. താരത്തിന് ഏപ്രിലില്‍ ജാമ്യം ലഭിച്ചിരുന്നു എങ്കിലും പരാഗ്വേ വിട്ട് പോകാന്‍ അനുവാദം കിട്ടിയിരുന്നില്ല. റൊണാള്‍ഡീനോ 90000 ഡോളര്‍ പിഴ അടക്കാന്‍ ആണ് വിധിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ സഹോദരന്‍ 110000 ഡോളറും പിഴ ആയി നല്‍കണം. ബ്രസീലില്‍ എത്തിയാല്‍ മൂന്ന് മാസം കൂടുമ്ബോള്‍ കോടതിക്ക് മുന്നില്‍ ഹാജരാകാനും പരാഗ്വേ കോടതി ആവശ്യപ്പെട്ടിട്ടുബ്ബ്ട്. 1.3മില്യണ്‍ കെട്ടിവെച്ചായിരുന്നു ഇതുവരെ റൊണാള്‍ഡീനോ ജാമ്യത്തില്‍ നിന്നത്. വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ച്‌ യാത്ര ചെയ്തതിന് ആയിരുന്നു റൊണാള്‍ഡീനോയെയും സഹോദരനെയും മാര്‍ച്ച്‌ മാസം പരാഗ്വേ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. പാസ്പോര്‍ട്ടില്‍ റൊണാള്‍ഡീനോ പരാഗ്വേ സ്വദേശിയാണ് എന്ന് കാണിച്ചതായിരുന്നു പ്രശ്നമായത്.

Related News