Loading ...

Home Kerala

തിരുവനന്തപുരം വിമാനത്താവള കൈമാറ്റത്തില്‍ അടിയന്തര സ്‌റ്റേ ഇല്ല; കേസില്‍ സെപ്തംബര്‍ 15ന് വാദം കേള്‍ക്കും

കൊച്ചി: തിരുവനന്തപുരം വിമാനത്താവള കൈമാറ്റം അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി നിരാകരിച്ചു. ബന്ധപ്പെട്ട എല്ലാ കക്ഷികളുടെയും വാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചു. ഹര്‍ജി സെപ്തംബര്‍ 15ന് പരിഗണിക്കും. വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാനം ഹൈക്കോടതിയെ സമീപിച്ചത്. ഇത് നിരസിച്ച കോടതി, കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും അടുത്ത മാസം ഹര്‍ജി പരിഗണിക്കുമ്ബോള്‍ സര്‍ക്കാരിന് ഹാജരാക്കാമെന്നും വ്യക്തമാക്കി

Related News