Loading ...

Home Gulf

കുവൈത്തില്‍ പ്രവാസികളുടെ എണ്ണം കുറയ്ക്കാന്‍ പുതിയ ബില്‍

കുവൈറ്റ്‌ സിറ്റി : കുവൈത്തില്‍ പ്രവാസി തൊഴിലാളികളുടെ എണ്ണം പരിമിതപ്പെടുത്തുകയും ചിലതരം വിസകളുടെ കൈമാറ്റം നിരോധിക്കുകയും ചെയ്യുന്ന കരട് ബില്ലിന് കുവൈത്ത് പാര്‍ലമെന്റ് മാനവ വിഭവ സമിതി അന്തിമരൂപം നല്‍കി. ബില്‍ വോട്ടെടുപ്പിനായി പാര്‍ലമെന്റിന്റെ പരിഗണനക്ക് വിടും.കരട് നിയമം നടപ്പാക്കി ആറുമാസത്തിനകം കുവൈത്തില്‍ പ്രവാസികളുടെ അനുവദനീയമായ ക്വാട്ട മന്ത്രിസഭ തീരുമാനിക്കും. അതേസമയം, ഗാര്‍ഹിക സഹായികള്‍, മെഡിക്കല്‍ സ്റ്റാഫ്, അധ്യാപകര്‍, പൈലറ്റുമാര്‍, ജിസിസി പൗരന്മാര്‍ എന്നിവരുള്‍പ്പെടെ 10 വിഭാഗങ്ങളെ ക്വാട്ട സമ്പ്രദായത്തില്‍ നിന്ന് ബില്‍ ഒഴിവാക്കുന്നു.മൂന്നു വിഭാഗങ്ങളില്‍ വിസാ മാറ്റവും ബില്‍ തടയുന്നു. ഗാര്‍ഹിക തൊഴിലാളികളെ സ്വകാര്യ മേഖലയിലും എണ്ണ മേഖലയിലും ജോലി ചെയ്യിക്കല്‍, സന്ദര്‍ശന വിസ ജോലിയിലേക്കോ ആശ്രിത വിസകളിലേക്കോ മാറ്റല്‍, സര്‍ക്കാര്‍ കരാറുകളില്‍ ജോലി ചെയ്യുന്നതിനായി റിക്രൂട്ട് ചെയ്യപ്പെടുന്ന തൊഴിലാളികളുടെ വിസ പദ്ധതികള്‍ നടപ്പാക്കിയശേഷവും  പുതുക്കല്‍ എന്നിവയാണ് നിരോധിക്കുക. ജനസംഖ്യാശാസ്ത്രവുമായി ബന്ധപ്പെട്ട് ദേശീയ സമിതി രൂപീകരിക്കാനും ബില്‍ വ്യവസ്ഥ ചെയ്യുന്നു.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി രാജ്യത്ത് പ്രവാസികളുടെ എണ്ണം കുറയ്ക്കുന്നതിനുള്ള വിവിധ പദ്ധതികള്‍ക്കായി കുവൈറ്റ് പാര്‍ലമെന്റും സര്‍ക്കാരും ആലോചിച്ച് വരികയാണ്. à´ˆ മാസം ആദ്യം പുതിയ വിദേശ റെസിഡന്‍സി കരട് നിയമത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു, വിസ വ്യാപാരം തടയുന്നത് à´ˆ ബില്‍ വ്യവസ്ഥ ചെയ്യുന്നു.സര്‍വ്വകലാശാല ബിരുദമില്ലാതെ 60 വയസ്സിനു മുകളിലുള്ള പ്രവാസികള്‍ക്ക് ആഗസ്ത് 31 ന് ശേഷം റസിഡന്റ് വിസ നീട്ടി നല്‍കില്ലെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ അറിയിച്ചിരുന്നു. നിലവില്‍ ഒന്നര ലക്ഷത്തോളം   പേര്‍ 60 വയസ്സ് കഴിഞ്ഞവരാണ്. രാജ്യത്തെ 48 സര്‍ക്കാര്‍ ഏജന്‍സികളിലായി ജോലി ചെയ്യുന്ന പ്രവാസികളുടെ 1,183 തൊഴില്‍ കരാറുകളും കഴിഞ്ഞ ദിവസം റദ്ദാക്കി.

Related News