Loading ...

Home International

തുര്‍ക്കിയില്‍ മിന്നല്‍ പ്രളയം; വ്യാപക നാശനഷ്ടം

അംഗാര: തുര്‍ക്കിയിലെ മിന്നല്‍ പ്രളയത്തില്‍ വ്യാപക നാശനഷ്ടം. ഇന്നലെയുണ്ടായ പ്രളയത്തില്‍ 6 പേര്‍ കൊല്ലപ്പെടുകയും 10 പേരെ കാണാതായതായും അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തുര്‍ക്കിയിലെ കരിങ്കടല്‍ തീരപ്രദേശത്തടക്കം വെള്ളപ്പാച്ചില്‍ നാശം വിതച്ചു. കാണാതായവരില്‍ രക്ഷാ പ്രവര്‍ത്തകരടക്കമുണ്ടെന്നാണ് വിവരം. ആകെ 153പേരെയാണ് രക്ഷെടുത്താന്‍ സാധിച്ചത്. പ്രളയത്തില്‍ 98 ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടതായും 38 എണ്ണത്തിലെ വൈദ്യുത ബന്ധം പൂര്‍ണ്ണമായും നിലച്ചതായും തുര്‍ക്കി ഭരണകൂടം അറിയിച്ചു.ഡെറേലീ നഗരത്തിലൂടെ കുത്തിയൊഴിച്ച മണ്ണും ചെളിയും കലര്‍ന്ന വെള്ളം നിരവധി വാഹനങ്ങളേയും മുക്കിക്കളഞ്ഞു. കടല്‍ തീരത്തുനിന്നും 20 കിലോമീറ്റര്‍ ദൂരെയുള്ള നഗരത്തിലൂടെയാണ് മഴവെള്ളപ്പാച്ചില്‍ ഉണ്ടായത്. à´ªà´¾à´²à´™àµà´™à´³àµà´‚ റോഡും നിരവധി കെട്ടിടങ്ങളും നശിച്ചു. 17 കെട്ടിടങ്ങള്‍ പൂര്‍ണ്ണമായും നശിച്ചതായാണ് വിവരം. രണ്ടു ദിവസമായി പെയ്യുന്ന കനത്തമഴയും വെള്ളപ്പൊക്കത്തിന്റെ തീവ്രത കൂട്ടിയിരിക്കുകയാണ്.

Related News