Loading ...

Home health

കൊറോണക്കാല ആശങ്കകളെ ധൈര്യപൂര്‍വ്വം നേരിടാം,

കൊറോണ കേസുകള്‍ ദിനംപ്രതി വര്‍ധിച്ചുവരുന്നതനുസരിച്ച്‌ മനുഷ്യരുടെ മാനസികാസ്വസ്ഥതകളും, ഭാവിയെ കുറിച്ചുള്ള ആശങ്കകളും കൂടിവരികയാണ്. വിദ്യാഭ്യാസത്തിന്റെ അനിശ്ചിതത്വം, തൊഴിലിലായ്മ, സാമ്ബത്തിക പ്രതിസന്ധി തുടങ്ങി അനവധി പ്രശ്നങ്ങളാണ് മനുഷ്യര്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. ഭാവിയെ പറ്റിയുള്ള ചിന്തകള്‍ അമിതമായ ഉത്കണ്ഠയും മനുഷ്യരില്‍ വര്‍ധിച്ചിരിക്കുകയാണ്. ഇതുമൂലം മാനസിക സംഘര്‍ഷങ്ങള്‍ ഓരോ വ്യക്തിയിലും കൂടി വരികയാണ്. എല്ലാ ദിവസവും മനുഷ്യര്‍ക്ക് പല കാരണങ്ങാളാല്‍ മാനസിക ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെങ്കിലും കൊറോണ സൃഷ്ടിച്ച സാഹചര്യം പലരുടേയും മനസിനെ കൂടുതല്‍ തളര്‍ത്തിയിരിക്കുകയാണ്. മനസിന്റെ നിയന്ത്രണം കൈവിടുന്ന ഇത്തരം അവസ്ഥയില്‍ നിന്നു മോചിതരാവുക എന്നത് ഇന്നത്തെ സാഹചര്യത്തില്‍ വളരെ ആവശ്യമാണ്. ഇതിനായി ഓരോ വ്യക്തികളും തന്റെ ജീവിതത്തില്‍ സന്തോഷം കണ്ടെത്തുകയാണ് ചെയ്യേണ്ടത്. അമിതമായ ചിന്തകളെ നിയന്ത്രിക്കാന്‍ മെഡിറ്റേഷന്‍ ഉപകാരപ്പെടും. ഇത് ചെയ്യുന്ന കാര്യങ്ങളില്‍ പൂര്‍ണ ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായിക്കും. അതുപോലെ ജീവിതത്തോട് എപ്പോഴും കടപ്പെട്ടിരിക്കുക. ജീവിതത്തില്‍ ഓരോ നിമിഷവും വിലപ്പെട്ടതാണെന്നും, ചെയ്ത് തീര്‍ക്കാന്‍ ഇനിയും ഒരുപാട് കാര്യങ്ങളുണ്ടെന്നും എപ്പോഴും മനസിനെ പറഞ്ഞു പഠിപ്പിക്കുക. ഓരോ ദിവസവും പാഴാക്കാതെ ഓരോ അറിവും സമ്ബാദിക്കുക. ഇത് നിങ്ങള്‍ക്ക് ജീവിതത്തില്‍ കൂടുതല്‍ ഊര്‍ജം പകരും. അതുപോലെ ഏതു അവസ്ഥയിലും ശുഭചിന്ത കണ്ടെത്തുന്നവരുമായിട്ടുള്ള ചങ്ങാത്തമാണ് എപ്പോഴും വേണ്ടത്. അതുകൊണ്ട് സൗഹൃദങ്ങള്‍ തിരഞ്ഞെടുക്കുമ്ബോള്‍ ആശങ്കകളെ നിര്‍വീര്യമാക്കാന്‍ കഴിവുള്ള വ്യക്തികളെ സ്വന്തമാക്കുക. അവര്‍ തരുന്ന ആത്മവിശ്വാസവും സന്തോഷവും ജീവിതത്തില്‍ കൂടുതല്‍ സംതൃപ്തിയുണ്ടാക്കും. മാത്രവുമല്ല സ്വന്തം വിധിയെ എപ്പോഴും പഴിച്ചുകൊണ്ടിരിക്കുന്നതിനു പകരം തന്നെക്കാള്‍ മോശം സാഹചര്യത്തില്‍ ജീവിക്കുന്നവരെ അറിയണം. അവരെ നമുക്കു കഴിയുന്നവിധത്തില്‍ സഹായിക്കാന്‍ കഴിഞ്ഞാല്‍ ജീവിതം കൂടുതല്‍ അര്‍ത്ഥപൂര്‍ണമാകും.

Related News