Loading ...

Home cinema

മാസ്ക് മുഖ്യം, ആരോഗ്യ സേതു ആപ്പും: രാജ്യത്ത് സിനിമ, ടെലിവിഷന്‍ പ്രോഗ്രാം ഷൂട്ടിംഗിന് അനുമതി നല്‍കി

രാജ്യത്ത് സിനിമ, ടെലിവിഷന്‍ പ്രോഗ്രാം എന്നിവയുടെ ചിത്രീകരണത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. മേക്ക്‌അപ്പ് ചെയ്യുന്നവരും ഹെയര്‍ സ്റ്റൈലിസ്റ്റുകളും പിപിഇ കിറ്റ് ധരിക്കണമെന്ന് പുതിയ മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച സിനിമാ ഷൂട്ടിംഗുകള്‍ക്കും, ചാനല്‍ പ്രോഗ്രാമുകള്‍ക്കും നിലവില്‍ അനുമതി നല്‍കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം കൃത്യമായി പാലിക്കുകയും വേണമെന്നതാണ് കേന്ദ്രം ഇക്കാര്യത്തില്‍ നല്‍കിയ ആദ്യ നിര്‍ദേശം. ലൊക്കേഷനില്‍ കാമറയ്ക്ക് മുന്നില്‍ നില്‍ക്കുമ്ബോള്‍ ഒഴികെ അഭിനേതാക്കളും മാസ്ക് ധരിച്ചിരിക്കണം. ലൊക്കേഷനില്‍ ബാക്കിയുള്ള അംഗങ്ങളെല്ലാം മുഴുവന്‍ സമയവും മാസ്‌ക് ധരിക്കണം. ലൊക്കേഷനിലെ ഓരോ വ്യക്തിയുടെയും ഫോണില്‍ ആരോഗ്യസേതു ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണം. തെര്‍മല്‍ സ്ക്രീനിംഗിനുള്ള സംവിധാനം ഏര്‍പ്പെടുത്തണം. കോവിഡ് 19 ന്‍റെ രോഗലക്ഷണങ്ങള്‍ കാണിക്കാത്തവര്‍ക്കു മാത്രമേ ഷൂട്ടിംഗ് ലൊക്കേഷനുകളിലേക്ക് പ്രവേശനം നല്‍കാന്‍ പാടുള്ളൂ. ലൊക്കേഷന്‍റെ മുക്കുമൂലകളും ദിവസവും സാനിറ്റൈസ് ചെയ്യുക, ആവശ്യത്തിന് അഭിനേതാക്കളേയും അണിയറ പ്രവര്‍ത്തകരേയും മാത്രം ഷൂട്ടിങ്ങിനായി ഉപയോഗിക്കുക, മറ്റ് സന്ദര്‍ശകരോ കാഴ്ചക്കാരോ പാടില്ല എന്നീ നിര്‍ദേശങ്ങളും കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.

Related News