Loading ...

Home cinema

സം​വി​ധാ​യ​ക​ന്‍ എ.​ബി.​രാ​ജ് അ​ന്ത​രി​ച്ചു

ചെ​ന്നൈ: സം​വി​ധാ​യ​ക​ന്‍ എ.​ബി.​രാ​ജ് (രാ​ജ് ആ​ന്‍റ​ണി ഭാ​സ്ക​ര്‍ -95) അ​ന്ത​രി​ച്ചു. 1951 മു​ത​ല്‍ 1986 വ​രെ സി​നി​മാ രം​ഗ​ത്ത് സ​ജീ​വ​മാ​യി​രു​ന്നു. ആ​ല​പ്പു​ഴ സ്വ​ദേ​ശി ഭാ​ഗ്യ​നാ​ഥ​പി​ള്ള​യു​ടെ​യും രാ​ജ​മ്മ​യു​ടെ​യും അ​ഞ്ചു മ​ക്ക​ളി​ല്‍ നാ​ലാ​മ​നാ​യി 1929ല്‍ ​മ​ധു​ര​യി​ലാ​ണ് അ​ദ്ദേ​ഹം ജ​നി​ച്ച​ത്. ത​മി​ഴ്നാ​ട്ടി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി​രു​ന്നു വി​ദ്യാ​ഭ്യാ​സം.

കോ​ള​ജ് വി​ദ്യാ​ഭ്യാ​സം പൂ​ര്‍​ത്തി​യാ​ക്കാ​തെ 1947 ല്‍ ​സി​നി​മാ​രം​ഗ​ത്തേ​യ്ക്ക് പ്ര​വേ​ശി​ച്ചു. 11 വ​ര്‍​ഷ​ക്കാ​ലം സി​ലോ​ണി​ലാ​യി​രു​ന്നു. 11 സിം​ഹ​ള ചി​ത്ര​ങ്ങ​ള്‍ സം​വി​ധാ​നം ചെ​യ്തി​ട്ടു​ണ്ട്. ആ​ദ്യ ചി​ത്രം ക​ളി​യ​ല്ല ക​ല്യാ​ണം. തു​ട​ര്‍​ന്ന് 65 മ​ല​യാ​ളം ചി​ത്ര​ങ്ങ​ള്‍ സം​വി​ധാ​നം ചെ​യ്തു. സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ങ്ങ​ളി​ല്‍ ഭൂ​രി​ഭാ​ഗ​വും ഹി​റ്റാ​യി​രു​ന്നു. ഹ​രി​ഹ​ര​ന്‍, ഐ.​വി.​ശ​ശി, പി. ​ച​ന്ദ്ര​കു​മാ​ര്‍, രാ​ജ​ശേ​ഖ​ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ എ.​ബി.​രാ​ജി​ന്‍റെ ശി​ഷ്യ​രാ​ണ്.

Related News