Loading ...

Home Kerala

തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം; കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം പു​നഃ പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് നി​യ​മ​സ​ഭ

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ ന​ട​ത്തി​പ്പ് ചു​മ​ത​ല സ്വ​കാ​ര്യ ക​ന്പ​നി​ക്ക് ന​ല്‍​കി​യ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം പു​നഃ പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന പ്ര​മേ​യം നി​യ​മ​സ​ഭ പാ​സാ​ക്കി. വി​മാ​ന​ത്താ​വ​ള പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നി​ടെ മു​ഖ്യ​മ​ന്ത്രി​യും പ്ര​തി​പ​ക്ഷ നേ​താ​വും ത​മ്മി​ല്‍ വാ​ക്‌​പോരിനും സഭ വേദിയായി.

സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ താ​ല്പ​ര്യം പ​രി​ഗ​ണി​ക്കാ​തെ​യാ​ണ് വി​മ​ന​ത്താ​വ​ളം സ്വ​കാ​ര്യ വ​ത്ക​രി​ച്ച​തെ​ന്ന് പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നി​ടെ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. എ​ന്നാ​ല്‍ വി​മാ​ന​ത്താ​വ​ള ബി​ഡ് ദു​രൂ​ഹ​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ആ​രോ​പി​ച്ചു. തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ ന​ട​ത്തി​പ്പ് അ​വ​കാ​ശം സം​സ്ഥാ​ന​ത്തി​ന് ന​ല്‍​ക​ണം എ​ന്നും പ്ര​മേ​യ​ത്തി​ല്‍ പ​റ​യു​ന്നു. കേ​ന്ദ്ര തീ​രു​മാ​നം പൊ​തു​ജ​ന വി​കാ​ര​ത്തി​ന് എ​തി​രാ​ണെ​ന്നും അ​ത് കേ​ന്ദ്ര​ത്തെ നേ​ര​ത്തെ അ​റി​യി​ച്ച​താ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

എ​ന്നാ​ല്‍ പൊ​തു​വാ​യ വി​ഷ​യം​ങ്ങ​ളി​ല്‍ എ​ന്നും സ​ര്‍​ക്കാ​ര്‍ നി​ല​പാ​ടി​ന് ഒ​പ്പം പ്ര​തി​പ​ക്ഷം നി​ന്നി​ട്ടു​ണ്ടെ​ന്ന് പ​റ​ഞ്ഞ ര​മേ​ശ് ചെ​ന്നി​ത്ത​ല വി​മാ​ന​ത്താ​വ​ള വി​ഷ​യ​ത്തി​ലും സ​മാ​ന നി​ല്‍​പാ​ട് ആ​ണ് കൈ​ക്കൊ​ണ്ട​തെ​ന്ന് പ​റ​ഞ്ഞു.

എ​ന്നാ​ല്‍ പ്ര​മേ​യ​ത്തി​ന്‍റെ അ​ന്ത​സ​ത്ത ഉ​ള്‍​ക്കൊ​ള്ളു​ന്നു​വെ​ന്നും പൊ​തു ജ​ന​താ​ല്‍​പ​ര്യം മു​ന്‍​നി​ര്‍​ത്തി പ്ര​മേ​യ​ത്തെ പി​ന്തു​ണ​കു​ന്നു​വെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. തു​ട​ര്‍​ന്ന് പ്ര​മേ​യം സ​ഭ പാ​സാ​ക്കി.

Related News