Loading ...

Home International

12 വയസിനു മുകളിലുള്ള കുട്ടികള്‍ക്കും മാസ്ക്ക് നിര്‍ബന്ധമാക്കി ലോകാരോഗ്യസംഘടന

ജനീവ:  12 വയസിന് മുകളിലുള്ള കുട്ടികള്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്ന് ലോകാരോഗ്യസംഘടന. കുട്ടികളിലും രോഗവ്യാപനം ക്രമാതീതമായി വര്‍ധിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ലോകരോഗ്യസംഘടനയുടെ à´ˆ മുന്നറിയിപ്പ്. കൂടാതെ ഒരു മീറ്റര് സാമൂഹിക അകലവും നിര്‍ബന്ധമാക്കി.

കോവിഡ് പകര്‍ച്ചാസാധ്യത മുതിര്‍ന്നവരിലുള്ളതുപോലെ തന്നെയാണ് ഈ പ്രായക്കാരിലുള്ളതെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. എന്നാല്‍, ആറ് വയസ്സിനും 11 വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ സാഹചര്യങ്ങള്‍ക്കനുസൃതമായി മാത്രം മാസ്ക് ധരിച്ചാല്‍ മതിയാകും എന്നാണ് ലോകാരോഗ്യസംഘടന നിര്‍ദേശിച്ചത്.

എന്നാല്‍, അഞ്ച് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് മാസ്ക് നിര്‍ബന്ധമില്ല. കുട്ടികളുടെ സുരക്ഷയ്ക്കും താല്പര്യത്തിനുമാകണം പരിഗണന നല്‍കേണ്ടതെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി. രോഗവ്യാപനമുള്ള സ്ഥലങ്ങള്‍, മാസ്ക് ഉപയോഗിക്കാനുള്ള കുട്ടികളുടെ പരിചയം, മുതിര്‍ന്നവരുടെ നിയന്ത്രണവും മേല്‍നോട്ടവും എന്നിവയും പരിഗണിക്കണം.

Related News