Loading ...

Home National

അന്താരാഷ്ട്ര യാത്രകള്‍;പ്രവര്‍ത്തന മാനദണ്ഡങ്ങള്‍ പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍

അന്താരാഷ്ട്ര യാത്ര നടത്തുന്നവര്‍ പാലിക്കേണ്ട സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രോട്ടോകോള്‍ പുറത്തിറക്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം.പുതിയ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രോട്ടോകോള്‍ അനുസരിച്ച്‌ എയര്‍ ബബിള്‍ യാത്രക്കാര്‍ക്ക് ഇനിമുതല്‍ വന്ദേ ഭാരത് മിഷന്‍ പോലുള്ള ഇന്ത്യന്‍ ദൗത്യത്തിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യാതെ തന്നെ വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനാകും.കോവിഡ് - 19 മഹാമാരി മൂലം റദ്ദാക്കിയ അന്താരാഷ്ട്ര സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനായി രണ്ട് രാജ്യങ്ങള്‍ തമ്മില്‍ ഏര്‍പ്പെടുന്ന താല്‍ക്കാലിക കരാറാണ് എയര്‍ ബബിള്‍ കരാര്‍.അമേരിക്ക, യുകെ, ജര്‍മ്മനി, ഫ്രാന്‍സ്, ഖത്തര്‍, മാലിദ്വീപ്, യുഎഇ എന്നീ രാജ്യങ്ങളുമായി ഇന്ത്യ എയര്‍ ബബിള്‍ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.ഈ കരാറില്‍ ഏര്‍പ്പെടുന്നതുമായി ബന്ധപ്പെട്ട് പതിമൂന്നിലധികം രാജ്യങ്ങളുമായി ഇന്ത്യയുടെ ചര്‍ച്ച പുരോഗമിക്കുകയാണ്.മെയ് 6 ന് ആരംഭിച്ച ഇന്ത്യയുടെ വന്ദേഭാരത് ദൗത്യം ഇപ്പോള്‍ അഞ്ചാം ഘട്ടത്തിലാണ് എത്തിനില്‍ക്കുന്നത്.

Related News