Loading ...

Home International

ഹമാസ് ആക്രമണം; തിരിച്ചടി കനത്തതാകുമെന്ന് ഇസ്രയേലിന്റെ മുന്നറിയിപ്പ്

ടെല്‍അവീവ്: പലസ്തീന് ശക്തമായി താക്കീതുമായി ഇസ്രയേല്‍. പലസ്തീന്റെ നീചമായ നീക്കങ്ങളെ അതുപോലെതന്നെ നേരിടുമെന്നാണ് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്‌സ് മുന്നറിയിപ്പ് നല്‍കിയത്. ബലൂണുകളില്‍ സ്‌ഫോടകവസ്തുക്കള്‍ പറത്തി ഇസ്രയേല്‍ അതിര്‍ത്തികളില്‍ അഗ്നിബാധയുണ്ടാക്കുന്ന നടപടികള്‍ തുടരുന്ന പശ്ചാത്തലത്തിലാണ് ഇസ്രയേലിന്റെ രൂക്ഷ പ്രതികരണം വന്നത്.ഗാസയിലെ ഒരു പലസ്തീന്‍ നേതാവിനെ വധിച്ചത് വളരെ അപൂര്‍വ്വമായ സംഭവമാണെന്ന് പറഞ്ഞ ഗാന്റ്‌സ് അതേ നയം വീണ്ടും പുറത്തെടുക്കാന്‍ മടിയില്ലെന്നും ഓര്‍മ്മിപ്പിച്ചു. ഇസ്രയേല്‍ പ്രതിരോധ സേന പലസ്തീനിന്റെ നഗരങ്ങളെ ചുട്ടുചാമ്ബലാക്കുന്ന ഘട്ടത്തിലേയ്ക്ക കാര്യങ്ങളെത്തിക്കരുതെന്നും ഗാന്റ്‌സ് പറഞ്ഞു.തെക്കന്‍ ഇസ്രയേല്‍ ഭാഗത്തെ ഗ്രീന്‍ഹൗസുകളടക്കം 7 സ്ഥലത്ത് ഗാസ ഭീകരന്മാര്‍ തീഗോളം വര്‍ഷിച്ചതാണ് ഇസ്രയേലിനെ ചൊടിപ്പിച്ചിരിക്കുന്നത്. പലസ്തീന്‍ ഭീകര സംഘടനയായ ഹമാസ് ഒരു യുദ്ധം ക്ഷണിച്ചുവരുത്തുകയാണെന്നും ഗാന്റ്‌സ് പറഞ്ഞു. അറബ് രാജ്യങ്ങളുമായി ഇസ്രയേല്‍ ബന്ധം പുന: സ്ഥാപിച്ചതോടെ പലസ്തീന് നിരന്തരം ഇസ്രയേല്‍ വിരുദ്ധ പ്രസ്താവന നടത്തുകയാണ്.

Related News