Loading ...

Home Gulf

പ്രവാസികള്‍ക്കായി നിരവധി പദ്ധതികള്‍; മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തില്‍ ആഹ്ളാദിച്ച് പ്രവാസ ലോകം by അനസ് യാസിന്‍

മനാമ >  യുഎഇ  സന്ദര്‍ശനത്തിടെ  മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവാസികള്‍ക്കായി നടത്തിയ പ്രഖ്യാപനങ്ങള്‍ പരക്കെ സ്വാഗതം ചെയ്യപ്പെടുന്നു. വെള്ളിയാഴ്ച രാത്രി ദുബായ് മീഡിയാ സിറ്റിയിലെ ആംഫി തീയറ്ററില്‍ പ്രവാസി മലയാളികള്‍ നല്‍കിയ വന്‍ സ്വീകരണ സമ്മേളനത്തിലാണ് പ്രവാസി കാര്യവകുപ്പിന്റെ ചുമതലകൂടി വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവാസി പദ്ധതികള്‍ പ്രഖ്യാപിച്ചത്. ഗള്‍ഫില്‍ പുതിയ സാഹചര്യത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചുവരുന്നവര്‍ക്ക് താങ്ങായി സര്‍ക്കാരുണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പ്രവാസ ലോകത്തെ ആഹ്ളാദിപ്പിക്കുകയാണ്.

പ്രവാസി ക്ഷേമത്തിനു പുതിയ നിയമ നിര്‍മ്മാണം, തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് മറ്റൊരു ജോലി കിട്ടും വരെ അടിയന്തര സാമ്പത്തിക സഹായം, നാട്ടില്‍ ജോലി ലഭ്യമാക്കാനായി പ്രത്യേക ജോബ് പോര്‍ട്ടല്‍, തിരിച്ചുവരുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് നാട്ടില്‍ സ്കൂള്‍ പ്രവേശനം ഉറപ്പാക്കല്‍ തുടങ്ങിയ കാര്യങ്ങളാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. 
ഗള്‍ഫില്‍ നല്ല ജോലി തേടി നല്ല രീതിയില്‍ ജീവിച്ച് പിന്നെ തിരിച്ചുപോകുമ്പോള്‍ വിഷമിക്കുന്ന അവസ്ഥ ഉണ്ടാകാന്‍ പാടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത്തരം ആളുകളെ നല്ല രീതിയില്‍ പുനരധിവസിപ്പിക്കാനുള്ള എല്ലാ നടപടികളുമാണ് സര്‍ക്കാര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

പ്രവാസിയായിരിക്കെ മരണപ്പെടുന്ന മലയാളികളുടെ മൃതദേഹം നാട്ടിലത്തിെക്കാന്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് പ്രത്യേക ധനസഹായം സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി കൂടി നോക്കി പണ സഹായം, നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള സഹായം, വിമാനങ്ങളില്‍ മൃതദേഹങ്ങള്‍ക്ക് ഇടം ഉറപ്പാക്കല്‍, വിമാനത്താവളത്തില്‍ നിന്ന് വീട്ടിലേക്ക് മൃതദേഹം എത്തിക്കാനുള്ള ആംബൂലന്‍സ് ഏര്‍പ്പെടുത്തല്‍ എന്നിവയെല്ലാം ഇതിന്റെ‘ഭാഗമായി ചെയ്യൂമെന്ന് അദ്ദേഹം പറഞ്ഞു. 

തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് മറ്റൊരു തൊഴില്‍ കിട്ടുന്നതുവരെ താല്‍ക്കാലിക സഹായമായി ആറു മാസത്തെ ശമ്പളം 'തൊഴില്‍ നഷ്ട സുരക്ഷ' എന്ന നിലയില്‍ നല്‍കാന്‍ ശ്രമിക്കും. ജോലി കിട്ടുംവരെയുള്ള അടിയന്തര സാമ്പത്തിക ആവശ്യങ്ങള്‍ നേരിടാന്‍ വേണ്ടിയാണിത്. അതോടൊപ്പം ഇതര ആനുകൂല്യമൊന്നുമില്ലാത്ത വ്യക്തിയാണെങ്കില്‍ ഗള്‍ഫില്‍ ജോലിചെയ്ത ഓരോ വര്‍ഷത്തിനും ഓരോ മാസത്തെ ശമ്പളം എന്ന രീതിയില്‍ നല്‍കാനാകുമോയെന്നു പരിശോധിക്കും. മടങ്ങിവരുന്ന എല്ലാ പ്രവാസി കേരളീയര്‍ക്കും വിദഗ്ധ പരിശീലനം നല്‍കി തൊഴില്‍ ലഭിക്കാനുള്ള യോഗ്യത ഉറപ്പുവരുത്തും. സാമ്പത്തിക മാന്ദ്യം പ്രവാസ ലോകത്ത് തൊഴില്‍ നഷ്ടത്തിനും വരുമാനം കുറയാനുമൊക്കെ ഇടയാക്കിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ à´ˆ നടപടികള്‍ കൈക്കൊള്ളുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. 

പ്രവാസികള്‍ക്കു മാത്രമായി  പൂര്‍ണതോതിലുള്ള  ജോബ് പോര്‍ട്ടല്‍ തുടങ്ങും. പ്രവാസി മലയാളിയുടെ പേര്, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ ചരിത്രം, വൈദഗ്ധ്യം തുടങ്ങിയ വിശദാംശങ്ങള്‍ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യാനാകും. തൊഴിലാളികളെ ആവശ്യമുള്ള കമ്പനികള്‍ക്ക് അത്തരം വിവരങ്ങള്‍ പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കാന്‍ സൌകര്യം ചെയ്യും. വിവിധ കമ്പനികള്‍ക്ക് ഉചിതമായി ജോലിക്കാരെയും  തിരിച്ചും കണ്ടത്തൊന്‍  പോര്‍ട്ടല്‍വഴി സാധിക്കും. 
തൊഴിലുടമകളുടെയും  റിക്രൂട്ട്മെന്റ് ഏജന്‍സികളുടെയും ചൂഷണത്തിനിരയായവരെ സംരക്ഷിക്കേണ്ടത് നാടിന്റെ ബാധ്യതയായാണ് കാണുന്നതെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാറുമായി ചേര്‍ന്ന് à´ˆ തൊഴിലാളികളെ സംരക്ഷിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. 

പ്രവാസി ക്ഷേമത്തിനായി പുതിയ നിയമ നിര്‍മ്മാണം കൊണ്ടുവരാന്‍ ശ്രമിക്കും. മിനിമം തൊഴില്‍ സമയം, നല്ല താമസ സൌകര്യം, കൃത്യമായ ശമ്പളം, യാത്രാവകാശം എന്നിവയെല്ലാം ഉറപ്പുവരുത്താന്‍ നിയമം ശരിയായ രീതിയില്‍ നടപ്പാക്കും. സമയത്തിന് ശമ്പളം ലഭ്യമാക്കാനും തൊഴില്‍ സാഹചര്യം മെച്ചപ്പെടുത്താനും ശ്രമിക്കും. നിയമം ലംഘിക്കുന്ന കമ്പനികളെക്കുറിച്ച് അന്വേഷിച്ചു കടുത്ത ശിക്ഷ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഇടപെടും. തൊഴിലാളികളെ കബളിപ്പിക്കുന്ന കമ്പനികളെ കരിമ്പട്ടികയില്‍പ്പെടുത്തി പൂട്ടിക്കാന്‍ നടപടി സ്വീകരിക്കും. 
റിക്രൂട്ട്മെന്റ് ഏജന്‍സികളെ നിരീക്ഷിച്ച് പ്രവര്‍ത്തന മികവിന്റ  അടിസ്ഥാനത്തില്‍  ഗ്രേഡ് ചെയ്യും. à´ˆ പട്ടിക നോര്‍ക്കയുടെ പോര്‍ട്ടലില്‍ പരസ്യപ്പെടുത്തും. തൊഴിലന്വേഷകര്‍ക്ക് നല്ല ഏജന്‍സിയെ തെരഞ്ഞെടുക്കാന്‍ ഇതുവഴി സാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പ്രവാസികള്‍ക്ക് അടിയന്തിര ചികിത്സ ലഭ്യമാക്കാന്‍ സംവിധാനമൊരുക്കും. ഓരോ രാജ്യത്തെയും നിയമങ്ങളെക്കുറിച്ച് തൊഴിലന്വേഷകര്‍ക്കിടയില്‍ ബോധവത്ക്കരണം നടത്തുകയും നിയമങ്ങളും ചട്ടങ്ങളുമടങ്ങിയ കൈപുസ്തകം നല്‍കുകയും ചെയ്യും. ഗള്‍ഫ് നാടുകളില്‍ കൂടുതല്‍ കേരള പബ്ളിക് സ്കൂളുകള്‍ തുടങ്ങുന്നത് പരിശോധിക്കും. ഗള്‍ഫില്‍ പഠനം നഷ്ടപ്പെടുന്നവര്‍ക്ക് കേരളത്തില്‍ പ്രവേശനം നല്‍കും. രക്ഷിതാവിന് തൊഴില്‍ നഷ്ടം കാരണം സ്കൂള്‍ ഫീസ് അടയ്ക്കാന്‍ കഴിയാത്ത കുട്ടികള്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ ശ്രമിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 

പ്രമുഖ വ്യവസായികളുടെ പങ്കാളിത്തത്തോടെ പ്രവാസി മലയാളി നിക്ഷേപ കൌണ്‍സിലും പ്രമോഷന്‍ സെല്ലും രൂപീകരിക്കും. പ്രവാസികളും അല്ലാത്തവരുമായി മലയാളികള്‍ക്ക് തൊഴിലവസരം ഉണ്ടാക്കിക്കൊടുക്കാന്‍ ചെറുതും വലുതുമായ വ്യവസായ സംരം‘ങ്ങള്‍ തുടങ്ങാനാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 
ഗള്‍ഫിലെ വിവിധ സാമൂഹ്യ, സാംസ്കാരിക സംഘടകള്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ വ്യാപകമായി സ്വഗതം ചെയ്യുകയാണ്. ആദ്യമായാണ് ഒരു മുഖ്യമന്ത്രി ഇത്തരമൊരു പ്രഖ്യാപനം നടത്തുന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. തങ്ങള്‍ക്കും താങ്ങായി നാട്ടില്‍ സര്‍ക്കാര്‍ ഉണ്ടെന്ന് തോന്നല്‍ പ്രവാസികള്‍ക്ക് നല്‍കാന്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സഹായിച്ചുവെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

Related News