Loading ...

Home cinema

മോ​ഹ​ന്‍​ലാ​ലി​ന്‍റെ നാ​ട​ക വി​സ്മ​യം; 'ല​ങ്കാ​ല​ക്ഷ്മി'

രാ​മാ​യ​ണം നാ​ട​ക​ത്ര​യ​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച നാ​ട​ക​മെ​ന്ന് വി​ശ​ഷി​പ്പി​ക്കു​ന്ന ല​ങ്കാ ല​ക്ഷ്മി​യി​ല്‍ മൂ​ന്ന് പു​രാ​ണ വേ​ഷ പ​ക​ര്‍​ച്ച​യു​മാ​യാ​ണ് ലാ​ല്‍ സ്റ്റേ​ജി​ലെ​ത്തു​ന്ന​ത്. രാ​വ​ണ​ന്‍, കും​ഭ ക​ര്‍​ണ്ണ​ന്‍, വി​ഭീ​ഷ​ണ​ന്‍. ഏ​ഷ്യാ​നെ​റ്റി​ന്‍റെ ലാ​ലോ​ണം ന​ല്ലോ​ണം സ്റ്റേ​ജ് ഷോ​യു​ടെ ഭാ​ഗ​മാ​യാ​ണ് ഈ ​ഓ​ണ​ത്തി​ന് നാ​ട​കം പ്ര​ക്ഷ​ക​രി​ലെ​ത്തു​ന്ന​ത്. ടി ​കെ രാ​ജീ​വ്‌ കു​മാ​റാ​ണ് സ്റ്റേ​ജ് ഡ​യ​റ​ക്ട​ര്‍.

ശ്രീ​ക​ണ്ഠ​ന്‍ നാ​യ​രു​ടെ നാ​ട​ക​മാ​ണ് പ​ശ്ചാ​ത്ത​ല​മെ​ന്ന സൂ​ച​ന​യു​ണ്ട്. കാ​വാ​ല​ത്തി​ന്‍റെ ക​ര്‍​ണ്ണ​ഭാ​രം, സം​സ്കൃ​ത നാ​ട​ക​ത്തി​ല്‍ ലാ​ലി​ന്‍റെ ക​ര്‍​ണ്ണ​ന്‍ പ്ര​ശം​സ നേ​ടി​യ​താ​ണ്. പ്ര​ശാ​ന്ത് നാ​രാ​യ​ണ​ന്‍റെ ഛായ​മു​ഖി​യി​ലെ ഭീ​മ​ന്‍ ന​ട​ന്ന വി​സ്മ​യ​ത്തി​ന്‍റെ മ​റ്റൊ​രു മു​ഖ​മാ​ണ്. പി​ന്നെ ക​ഥ​യാ​ട്ടം മി​ക​വി​ന്‍റെ പ​ത്തു ക​ഥാ​പാ​ത്ര​ങ്ങ​ളും. ര​ണ്ടാം​മു​ഴ​ത്തി​ലെ ഭീ​മ​ന്‍, മോ​ഹ​ന്‍​ലാ​ലി​ല്‍ ഇ​നി കാ​ണാ​ന്‍ മോ​ഹി​ക്കു​ന്ന സി​നി​മ ക​ഥാ​പാ​ത്ര​ങ്ങ​ളി​ല്‍ ബാ​ക്കി നി​ല്‍​ക്കു​ന്നു.

Related News