Loading ...

Home International

ലോകത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു; മരണം എ​ട്ടു ല​ക്ഷം കടന്നു

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. 23,097,871 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ എട്ട് ലക്ഷം പിന്നിട്ടു. ഒരു കോടി അമ്ബത്തിയാറ് ലക്ഷത്തിലധികം പേര്‍ രോഗമുക്തി നേടി.കഴിഞ്ഞദിവസം മാത്രം രണ്ടരലക്ഷത്തോളം പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. അ​മേ​രി​ക്ക, ബ്ര​സീ​ല്‍, ഇ​ന്ത്യ, റ​ഷ്യ, ദ​ക്ഷി​ണാ​ഫ്രി​ക്ക, പെ​റു, മെ​ക്സി​ക്കോ, കോ​ളം​ബി​യ, സ്പെ​യി​ന്‍, ചി​ലി എ​ന്നി​വ​യാ​ണ് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ മു​ന്നി​ല്‍ നി​ല്‍​ക്കു​ന്ന ആ​ദ്യ പ​ത്ത് രാ​ജ്യ​ങ്ങ​ള്‍. അ​മേ​രി​ക്ക​യി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടൈ എ​ണ്ണം 60 ല​ക്ഷ​ത്തി​ലേ​ക്ക് കു​തി​ക്കു​ന്നു. 57,95,761 പേ​ര്‍​ക്കാ​ണ് നി​ല​വി​ല്‍ കോ​വി​ഡ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്. 49,489 പേ​ര്‍​ക്കാ​ണ് ഇ​വി​ടെ 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ രോ​ഗം ബാ​ധി​ച്ച​ത്. വൈ​റ​സ് ബാ​ധി​ച്ച്‌ ഇ​തു​വ​രെ 1,79,158 പേ​രാ​ണ് രാ​ജ്യ​ത്ത് മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്. 31,20,378 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടു​ക​യും ചെ​യ്തു. ബ്രസീലില്‍ 3,536,488പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 113,454ആയി. 2,670,755പേര്‍ രോഗമുക്തി നേടി. ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം മുപ്പത് ലക്ഷത്തിലേക്ക് അടുക്കുന്നു.വ്യാഴാഴ്ച 68518 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 981 പേര്‍കൂടി മരിച്ചതോടെ ആകെ മരണം 55000 കടന്നു. ജര്‍മ്മനിയില്‍ ഇന്നലെ മാത്രം 1,707 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏപ്രിലിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഉക്രെയ്ന്‍, ഇന്തൊനേഷ്യ, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളിലും വ്യാപനം ശക്തമാണ്. ദക്ഷിണ കിഴക്കന്‍ ഏഷ്യയില്‍ അണുബാധ നിരക്ക് ഏറ്റവും കൂടുതലുള്ളത് ഇന്തൊനേഷ്യയിലാണ്. ദക്ഷിണ കൊറിയയില്‍ ഇന്നലെ 288 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ടാം ഘട്ട വ്യാപനം രാജ്യത്ത് ശക്തമാവുകയാണ്. ന്യൂസിലന്‍ഡില്‍ ഇന്നലെ അഞ്ച് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

Related News