Loading ...

Home National

വന്ദേഭാരത് ട്രെയിനുകള്‍ ഇനി ചൈനയില്‍ നിര്‍മ്മിക്കില്ല; കരാര്‍ റദ്ദാക്കി

ന്യൂഡല്‍ഹി: ചൈനയ്ക്ക് എതിരെ നിലപാടുകള്‍ കടുപ്പിച്ച്‌ ഇന്ത്യ. 44 സെമി ഹൈസ്പീഡ് വന്ദേഭാരത് ട്രെയിനുകള്‍ നിര്‍മിക്കുന്നതിന് ചൈനീസ് കമ്ബനിയ്ക്ക് നല്‍കിയ കരാര്‍ ഇന്ത്യ റദ്ദാക്കി. ട്രെയിന്‍ നിര്‍മാണത്തിന് ആഭ്യന്തര കമ്ബനിയെ കണ്ടെത്തുന്നതിന് ഒരാഴ്ചക്കകം പുതിയ ടെണ്ടര്‍ ക്ഷണിക്കുമെന്നാണ് റിപ്പോര്‍ട്ട്. ചൈനീസ് സംയുക്ത സംരംഭമായ സിആര്‍ആസി പയനിയര്‍ ഇലക്‌ട്രിക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്ബനിയുമായാണ് റെയില്‍വേ കരാറുണ്ടാക്കിയിരുന്നത്. ചൈന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിആര്‍ആര്‍സി യോങ്കി ഇലക്‌ട്രിക് കമ്ബനിയും ഗുഡ്ഗാവ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പയനിയര്‍ ഫി-മെഡ് പ്രൈവറ്റ് ലിമിറ്റഡ് കമ്ബനിയും ചേര്‍ന്ന് രൂപവത്കരിച്ച സംയുക്ത സംരംഭമായിരുന്നു ഇത്. 2015ലാണ് ഇരുകമ്ബനികളും ചേര്‍ന്ന് പുതിയ കമ്ബനി രൂപവത്കരിച്ചത്. ചൈനീസ് സംയുക്ത സംരംഭമാണ് പദ്ധതിയുടെ പിന്നിലെന്ന് വ്യക്തമായപ്പോള്‍ ടെണ്ടര്‍ റദ്ദാക്കാന്‍ തീരുമാനിച്ചതാണെന്ന് വിവരം. സെമി ഹൈസ്പീഡ് ട്രെയിന്‍ നിര്‍മാണത്തിന് ടെണ്ടര്‍ ക്ഷണിച്ചപ്പോള്‍ മുന്നോട്ടു വന്ന ആറ് കമ്ബനികളിലെ ഏക വിദേശ കമ്ബനിയായിരുന്നു ഇത്. ഭാരത് ഇന്‍ഡസ്ട്രീസ്, സംഗ്രൂര്‍, ഇലക്‌ട്രോവേവ്‌സ് ഇലക്‌ട്രോണിക്‌സ് പ്രൈവറ്റ് ലിമിറ്റഡ്, മേധ സെര്‍വോ ഡ്രൈവ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, പവര്‍നെറ്റിക്‌സ് എക്യുപ്‌മെന്റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയാണ് ടെണ്ടറില്‍ പങ്കെടുത്ത മറ്റു കമ്ബനികള്‍.

Related News