Loading ...

Home Gulf

ഒമാനിലെ പുരാതന നഗരം ഖ​ല്‍​ഹാ​ത്താന്‍ പു​രാ​വ​സ്​​തു​ പാ​ര്‍​ക്കായി മാറ്റാന്‍ പദ്ധതി

മ​സ്​​ക​ത്ത്​: ഒ​മാ​നി​ലെ പു​രാ​ത​ന ന​ഗ​ര​മാ​യ ഖ​ല്‍​ഹാ​ത്തി​നെ പു​രാ​വ​സ്​​തു പാ​ര്‍​ക്ക്​ ആ​ക്കി മാ​റ്റാ​ന്‍ പ​ദ്ധ​തി. വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ ല​ക്ഷ്യ​സ്​​ഥാ​ന​മാ​ക്കി ഖ​ല്‍​ഹാ​ത്തി​നെ മാ​റ്റാ​ന്‍ ല​ക്ഷ്യ​മി​ട്ടാ​ണ്​ പ​ദ്ധ​തി​യെ​ന്ന്​ പൈ​തൃ​ക ടൂ​റി​സം മ​ന്ത്രാ​ല​യ​ത്തി​ലെ വേ​ള്‍​ഡ്​ ഹെ​റി​റ്റേ​ജ്​ സൈ​റ്റ്​​സ്​ വി​ഭാ​ഗം മേ​ധാ​വി സു​ല്‍​ത്താ​ന്‍ ബി​ന്‍ അ​ലി അ​ല്‍ മു​ഖ്​​ബാ​ലി പ​റ​ഞ്ഞു.
മ​ധ്യ​കാ​ല​ഘ​ട്ട​ത്തി​ലെ പ്ര​ധാ​ന തു​റ​മു​ഖ ന​ഗ​ര​മാ​യി​രു​ന്നു ഖ​ല്‍​ഹാ​ത്ത്. 11 മു​ത​ല്‍ 15 നൂ​റ്റാ​ണ്ട്​ വ​രെ​യു​ള്ള ഒ​മാ​െന്‍റ ച​രി​ത്ര​ത്തി​ല്‍ ഖ​ല്‍​ഹാ​ത്തി​ന്​ വി​സ്​​മ​രി​ക്കാ​ന്‍ ക​ഴി​യാ​ത്ത പ​ങ്കാ​ളി​ത്ത​മാ​ണ്​ ഉ​ള്ള​ത്. ഇൗ ​ച​രി​ത്ര​പ​ര​മാ​യ പ്രാ​ധാ​ന്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ യു​നെ​സ്​​കോ ലോ​ക പൈ​തൃ​ക സ്​​ഥാ​ന​പ​ട്ടി​ക​യി​ല്‍ ഖ​ല്‍​ഹാ​ത്തി​നെ ഉ​ള്‍​പ്പെ​ടു​ത്തി​യ​ത്. 2018 ജൂ​ണ്‍ അ​വ​സാ​നം ബ​ഹ്​​റൈ​ന്‍ ത​ല​സ്​​ഥാ​ന​മാ​യ മ​നാ​മ​യി​ല്‍ ന​ട​ന്ന യു​നെ​സ്​​കോ വേ​ള്‍​ഡ്​ ഹെ​റി​റ്റേ​ജ്​ ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ്​ ഖ​ല്‍​ഹാ​ത്തി​നെ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യു​ള്ള പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യ​ത്. തെ​ക്ക​ന്‍ ശ​ര്‍​ഖി​യ ഗ​വ​ര്‍​ണ​റേ​റ്റി​ല്‍ ഷാ​ബി​നും സൂ​റി​നു​മി​ട​യി​ലു​ള്ള 35 ഹെ​ക്​​ട​ര്‍ സ്​​ഥ​ല​ത്താ​ണ്​ ഖ​ല്‍​ഹാ​ത്തെ​ന്ന പു​രാ​ത​ന ന​ഗ​ര​ത്തി​െന്‍റ അ​വ​ശി​ഷ്​​ട​ങ്ങ​ളു​ള്ള​ത്. ബീ​ബി മ​റി​യം പ​ള്ളി എ​ന്ന​റി​യ​പ്പെ​ടു​ന്ന നി​ര്‍​മി​തി മാ​ത്ര​മാ​ണ്​ അ​വ​ശേ​ഷി​ക്കു​ന്ന​ത്​. ച​ര​ക്ക് ഗ​താ​ഗ​ത​ത്തി​നും മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു​മു​പ​യോ​ഗി​ച്ചി​രു​ന്ന തു​റ​മു​ഖ​ത്ത്​ ദോ​ഫാ​റി​ല്‍ നി​ന്നു​ള്ള ക​പ്പ​ലു​ക​ള്‍​ക്ക്​ പു​റ​മെ യ​മ​നി​ല്‍ നി​ന്നും ഇ​ന്ത്യ​യി​ല്‍ നി​ന്നു​മു​ള്ള ക​പ്പ​ലു​ക​ളും വ്യാ​പാ​രി​ക​ളും എ​ത്തി​യി​രു​ന്ന​താ​യി ച​രി​ത്ര​രേ​ഖ​ക​ള്‍ വ്യ​ക്​​ത​മാ​ക്കു​ന്നു. ഹോ​ര്‍​മൂ​സ്​ രാ​ജാ​വി​െന്‍റ ഭ​ര​ണ​ത്തി​ന്‍ കീ​ഴി​ലാ​യി​രു​ന്നു അ​ന്ന്​ ഖ​ല്‍​ഹാ​ത്ത്. 13ാം നൂ​റ്റാ​ണ്ടി​ലെ രാ​ജാ​വാ​യി​രു​ന്ന ബ​ഹാ​വു​ദ്ദീ​ന്‍ ആ​യാ​സാ​ണ്​ ​ ഭാ​ര്യ ബീ​ബി മ​റി​യ​മി​െന്‍റ ശ​വ​കു​ടീ​രം നി​ര്‍​മി​ച്ച​തെ​ന്നാ​ണ്​ ചി​ല ച​രി​ത്ര​കാ​ര​ന്മാ​ര്‍ പ​റ​യു​ന്ന​ത്. ബീ​ബി മ​റി​യം ത​ന്നെ നി​ര്‍​മി​ച്ച പ​ള്ളി​യാ​ണ്​ ഇ​തെ​ന്ന വാ​ദ​വു​മു​ണ്ട്. ഭൂ​ക​മ്ബ​ങ്ങ​ളും 1508ല്‍ ​പോ​ര്‍​ച്ചു​ഗീ​സ്​ സേ​നാ ത​ല​വ​ന്‍ അ​ല്‍​ഫോ​ണ്‍​സോ ഡി ​ആ​ല്‍​ബു​ക്ക​ര്‍​ക്കി​െന്‍റ ആ​ക്ര​മ​ണ​വു​മാ​ണ്​ ന​ഗ​ര​ത്തി​െന്‍റ നാ​ശ​ത്തി​ന്​ കാ​ര​ണ​മാ​യ​ത്. കാ​ല​ക്ര​മേ​ണ ഖ​ല്‍​ഹാ​ത്ത്​ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട ന​ഗ​ര​മാ​യി മാ​റു​ക​യാ​യി​രു​ന്നു. അ​റേ​ബ്യ​ന്‍ കു​തി​ര​ക​ളു​ടെ​യും ചൈ​നീ​സ്​ പോ​ര്‍​സെ​ലി​ന്‍ ഉ​ള്‍​പ്പെ​ടെ വ​സ്​​തു​ക്ക​ളു​ടെ​യും പ്ര​ധാ​ന വ്യാ​പാ​ര​കേ​ന്ദ്ര​മാ​യി​രു​ന്നു ഖ​ല്‍​ഹാ​ത്ത്.

Related News