Loading ...

Home Europe

കൊറോണ വൈറസ് ബാധ നിയന്ത്രണവിധേയം: സ്വിസ് സര്‍ക്കാര്‍

ബേണ്‍: രാജ്യത്ത് കോവിഡ് ബാധയുടെ രണ്ടാം തരംഗം ശക്തി പ്രാപിച്ചിട്ടുണ്ടെങ്കിലും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് ആരോഗ്യ മന്ത്രി അലൈന്‍ ബര്‍സറ്റ്.കന്‍റോണുകളിലെ കോണ്‍ടാക്റ്റ് ട്രെയ്സിംഗ് നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു എന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു. മുന്നൂറോളം പുതിയ വൈറസ് കേസുകള്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തതിനു ശേഷമാണ് പുതിയ പ്രസ്താവന.

ഏപ്രില്‍ പകുതിക്കു ശേഷം ആദ്യമായാണ് 300 ലധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 266 അണുബാധകള്‍ കൂടി വ്യാഴാഴ്ച രേഖപ്പെടുത്തി. ആഗോള തലത്തില്‍ അന്പത്തിയാറാം സ്ഥാനത്തു നില്‍ക്കുന്ന സ്വിറ്റ്സര്‍ലന്‍ഡില്‍ ഇതുവരെയായി 39,332 പേര്‍ക്കാണ് രോഗം ബാധിച്ചത്. ആകെ മരണം 2,000 ആണ്. രാജ്യത്ത് കോവിഡ് ടെസ്റ്റിനു വിധേയമായവരുടെ എണ്ണം 9,20489 ആണ്.

Related News