Loading ...

Home health

വിളര്‍ച്ച പരിഹരിക്കാം

രക്തത്തില്‍ ഹീമോഗ്ളോബിന്റെയും പ്ലേറ്റ്ലറ്റിന്റെയും അളവ് കുറയുന്നത് പലതരത്തില്‍ ശരീരത്തെ അപകടത്തിലാക്കാറുണ്ട്. അപര്യാപ്‌തത പരിഹരിക്കാന്‍ മരുന്നുകളെ ആശ്രയിക്കുന്നതിനു പകരം ഭക്ഷണത്തിലൂടെ ഈ പ്രശ്നം അകറ്റാന്‍ ശ്രമിക്കുകയാണ് വേണ്ടത്. ഇരുമ്ബ് ധാരാളം അടങ്ങിയ ഭക്ഷണങ്ങളാണ് ഈ പ്രശ്നത്തിനുള്ള പരിഹാരം. മത്തന്‍വിത്ത്, തക്കാളി ,ബ്രൊക്കോളി, മത്സ്യം, പയര്‍, ചുവന്ന മാംസം, ബദാം, ഉരുളകിഴങ്ങ്, കൂണ്‍, കശുവണ്ടി, തുടങ്ങി ഇരുമ്ബ് സംപുഷ്ടമായ ഭക്ഷണങ്ങള്‍ കഴിക്കുക. ഇരുമ്ബ് അടങ്ങിയ ഭക്ഷണത്തിനൊപ്പം പപ്പായ,നാരങ്ങ, നെല്ലിക്ക, സ്ട്രോബറി, പേരക്ക, ഓറഞ്ച് തുടങ്ങി വിറ്റാമിന്‍ സി കൂടുതലായി അടങ്ങിയിട്ടുള്ള ഭക്ഷണം കൂടി ഉറപ്പാക്കുക. ചുവന്നരക്താണു വര്‍ദ്ധനയ്ക്ക് ഫോളിക് ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ നല്ലതാണ്. പച്ചിലകള്‍, കരള്‍, മുളപ്പിച്ച പയര്‍, വാഴയ്‌ക്ക,തുടങ്ങിയവയില്‍ ഫോളിക് ആസിഡ് അടങ്ങിയിട്ടുണ്ട്. കൂടാതെ ബീറ്റ്റൂട്ട്, നെല്ലിക്ക, അശ്വഗന്ധ, തുളസിനീര്‍, എന്നിവയും കഴിക്കുക.

Related News