Loading ...

Home National

മുന്‍ ധനകാര്യ സെക്രട്ടറി രാജീവ് കുമാറിനെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു

മുന്‍ ധനകാര്യ സെക്രട്ടറി രാജീവ് കുമാറിനെ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു. അശോക് ലവാസ രാജി വച്ച ഒഴിവിലാണ് നിയമനം. 1984 ഐ.എ.എസ് ബാച്ചുകാരനായ രാജീവ് കുമാര്‍ ത്സാര്‍ഖണ്ഡ് കേഡര്‍ ഉദ്യോഗസ്ഥനാണ്. ധനകാര്യ സെക്രട്ടറിയായിരിക്കെ പൊതുമേഖല ബാങ്കുകളുടെ ലയന തീരുമാനത്തിലടക്കം നിര്‍ണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. ഈ മാസം 31ന് രാജീവ് കുമാര്‍ ചുമതലയേല്‍ക്കും.ഏഷ്യന്‍ ഡെവലപ്പ്‌മെന്റ് ബാങ്കിന്റെ വൈസ് പ്രസിഡന്റായി ചുമതലയേല്‍ക്കുന്നതിനാണ് അശോക് ലാവസ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സ്ഥാനം രാജിവെച്ചത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിക്ക് ക്ളീന്‍ ചിറ്റ് നല്കിയതിനെതിരെ വിയോജിപ്പ് രേഖപ്പെടുത്തിയ ഉദ്യോഗസ്ഥനാണ് അശോക് ലവാസ. ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പദവി അശോക് ലവാസ രാജിവയ്ക്കുന്നത്.സുനില്‍ അറോറയാണ് നിലവില്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍. അശോക് ലാവസയെ കൂടാതെ സുശീല്‍ ചന്ദ്രയാണ് മറ്റൊരു തെരഞ്ഞെടുപ്പ് കമ്മീഷണര്‍.പബ്ലിക് പോളിസിയിലും പൊതുഭരണ രംഗത്തുമടക്കം നിരവധി മേഖലകളിലെ മുപ്പത് വര്‍ഷത്തെ അനുഭവ സമ്ബത്തുണ്ട് രാജീവ് കുമാറിന്.

Related News