Loading ...

Home Gulf

നീറ്റ് പരീക്ഷാകേന്ദ്രമില്ല;സുപ്രീംകോടതി വിധി പ്രവാസികളെ വലക്കുന്നു

അബുദാബി : കോവിഡ് ആശങ്കയ്ക്കിടയില്‍ നടക്കുന്ന നീറ്റ് പ്രവേശന പരീക്ഷയ്ക്ക് നാട്ടില്‍ എത്താനാവാതെ പ്രയാസപ്പെട്ടു പ്രവാസി വിദ്യാര്‍ഥികള്‍. യുഎഇയില്‍നിന്ന് മാത്രം 1135 പേരാണ് നീറ്റിന് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതര ഗള്‍ഫ് രാജ്യങ്ങളില്‍നിന്നു കൂടിയാകുമ്ബോള്‍ ഏതാണ്ട് മുവായിരത്തിലേറെ വരും. ഇവരില്‍ പകുതിയോളം പേര്‍ പല കാരണങ്ങളാല്‍ ഇവിടെ കുടുങ്ങിയിരിക്കുകയാണ്. കീം എന്‍ട്രന്‍സ് ദുബായില്‍ നടത്തിയതുപോലെ നീറ്റും നടത്തുകയാണെങ്കില്‍ പ്രവാസി വിദ്യാര്‍ഥികളുടെ പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരമുണ്ടാകുമെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. നീറ്റ് പരീക്ഷാ തീയതിയില്‍ ഇനി മാറ്റില്ലെന്ന സുപ്രീംകോടതി വിധി വന്നതോടെ മാനസിക പ്രയാസത്തിലാണ് പ്രവാസി വിദ്യാര്‍ഥികളും രക്ഷിതാക്കളും. സെപ്റ്റംബര്‍ 13നാണ് പരീക്ഷ. കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക നേരത്തേ മക്കളെ തനിച്ചയയ്ക്കാന്‍ തീരുമാനിച്ചവര്‍ പോലും കോവി‍ഡ് വര്‍ധിച്ച പശ്ചാത്തലത്തില്‍ പുനരാലോചന നടത്തുകയാണ്. ഗള്‍ഫില്‍നിന്നു വരുന്നവരെ താമസിപ്പിക്കാന്‍ ബന്ധുക്കള്‍ പോലും വിസമ്മതിക്കുന്ന ഈ ഘട്ടത്തില്‍ മക്കളെ തനിച്ച്‌ എങ്ങനെ അയയ്ക്കുമെന്നാണ് പലരും ചോദിക്കുന്നത്. അയച്ചാല്‍ തന്നെ ക്വാറന്റീനും പ്രശ്നമാണ്. പരീക്ഷാ തീയതി നീട്ടുമെന്ന പ്രതീക്ഷയിലായിരുന്നുവെന്നും ഒരു വര്‍ഷം നഷ്ടപ്പെടുന്നതില്‍ വേദനയുണ്ടെന്നും ഔര്‍ ഔണ്‍ ഇംഗ്ലിഷ് സ്കൂളില്‍നിന്ന് പ്ലസ് ടു പൂര്‍ത്തിയാക്കി നീറ്റിനു തയാറെടുത്തിരിക്കുന്ന തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി ഗോപിക ജോഷി പറഞ്ഞു. കോവിഡ് വെല്ലുവിളി സ്വീകരിച്ച്‌ 24ന് നാട്ടില്‍ പോകാന്‍ തീരുമാനിച്ചെങ്കിലും നാട്ടിലെത്തി പരീക്ഷ എഴുതാന്‍ സാധിക്കുമോ എന്ന ആശങ്കയാണ് പാലക്കാട് സ്വദേശി റാണിയ റിയാസ് പങ്കുവച്ചത്. ഇതുവരെ ഹാള്‍ ടിക്കറ്റു കിട്ടാത്തതിനാല്‍ ഏതു കേന്ദ്രത്തിലാണ് പരീക്ഷ എന്ന് അറിയില്ല. വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാനുള്ള നീക്കവും പ്രവാസി മാതാപിതാക്കള്‍ നടത്തുന്നുണ്ട്. 29ന് വീണ്ടും പരാതി നല്‍കാനുള്ള തയാറെടുപ്പു നടത്തുന്നുണ്ടെന്നും സൂചിപ്പിച്ചു. നീറ്റ് പരീക്ഷയുടെ അവ്യക്തതയില്‍ പ്രവാസി വിദ്യാര്‍ഥികളില്‍ പലരും വിദേശ സര്‍വകലാശാലകളില്‍ ചേരുന്നുണ്ട്.

Related News