Loading ...

Home National

പു​തി​യ തെ​ര​ഞ്ഞെ​ടു​പ്പ് മാ​ര്‍​ഗ​രേ​ഖ; കോ​വി​ഡ് രോ​ഗി​ക​ള്‍​ക്കും വോ​ട്ട് ചെ​യ്യാം

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പു​തി​യ തെ​ര​ഞ്ഞെ​ടു​പ്പ് മാ​ര്‍​ഗ​രേ​ഖ​യു​മാ​യി കേ​ന്ദ്ര തെര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍. കോ​വി​ഡ് രോ​ഗി​ക​ള്‍​ക്കും വോ​ട്ട് ചെ​യ്യാ​ന്‍ അ​വ​സ​ര​മൊ​രു​ക്കു​ന്ന​താ​ണ് മാ​ര്‍​ഗ​നി​ര്‍​ദേ​ശം.

കോ​വി​ഡ് പോ​സി​റ്റീ​വാ​യ​വ​ര്‍, നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​വ​ര്‍ എ​ന്നി​വ​ര്‍​ക്ക് പോ​സ്റ്റ​ല്‍ വോ​ട്ട് ചെ​യ്യാ​നാ​ണ് അ​വ​സ​ര​മൊ​രു​ക്കു​ന്ന​ത്. അം​ഗ​വൈ​ക​ല്യ​മു​ള്ള​വ​ര്‍, 80 വ​യ​സി​ന് മേ​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍, അ​വ​ശ്യ സ​ര്‍​വീ​സി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​ര്‍ എ​ന്നീ വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ര്‍​ക്കും ത​പാ​ല്‍ വോ​ട്ടി​ന് അ​ര്‍​ഹ​ത​യു​ണ്ടാ​യി​രി​ക്കും.

വോ​ട്ടു ചെ​യ്യാ​നെ​ത്തു​ന്ന എ​ല്ലാ​വ​ര്‍​ക്കും മാ​സ്‌​ക് നി​ര്‍​ബ​ന്ധ​മാ​ണ്. à´¤àµ†â€‹à´°àµâ€â€‹à´®â€‹à´²àµâ€ സ്‌​കാ​നിം​ഗ്, സാ​നി​റ്റൈ​സ​ര്‍, സോ​പ്പ്, വെ​ള്ളം തു​ട​ങ്ങി​യ​വ പോ​ളിം​ഗ് ബൂ​ത്തി​ല്‍ ഉ​ണ്ടാ​യി​രി​ക്ക​ണം. സാ​മൂ​ഹി​ക അ​ക​ലം നി​ര്‍​ബ​ന്ധ​മാ​യും പാ​ലി​ക്ക​ണം. തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര്‍​ക്കും കോ​വി​ഡ് മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ച്ച്‌ മ​തി​യാ​യ വാ​ഹ​ന​സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്ത​ണം- മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ത്തി​ല്‍ പ​റ​യു​ന്നു.

എ​ന്നാ​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് നി​യ​ന്ത്ര​ണ​ങ്ങ​ളു​ണ്ട്. പ​ര​സ്യ പ്ര​ചാ​ര​ണം കേ​ന്ദ്ര, സം​സ്ഥാ​ന നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ച്ചു​മാ​ത്രം ആ​യി​രി​ക്കും. സ്ഥാ​നാ​ര്‍​ത്ഥി​ക​ള്‍​ക്ക് നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക​ക​ള്‍ ഓ​ണ്‍​ലൈ​നാ​യി സ​മ​ര്‍​പ്പി​ക്കാം.

ഒ​രു വീ​ട്ടി​ല്‍ സ്ഥാ​നാ​ര്‍​ത്ഥി അ​ട​ക്കം അ​ഞ്ചു​പേ​ര്‍ മാ​ത്ര​മേ പ്ര​ച​ര​ണ​ത്തി​നെ​ത്താ​വൂ. മാ​സ്‌​കും കൈ​യു​റ​യും നി​ര്‍​ബ​ന്ധ​മാ​ണ്. ഒ​രേ സ​മ​യം അ​ഞ്ചു വാ​ഹ​ന​ങ്ങ​ള്‍ മാ​ത്ര​മേ പ്ര​ചാ​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കാ​ന്‍ പാ​ടു​ള്ളെ​ന്നും മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ത്തി​ല്‍ പ​റ​യു​ന്നു.

Related News