Loading ...

Home National

തെ​ല​ങ്കാ​നയിലെ ശ്രീ​ശൈ​ലം ഹൈ​ഡ്രോ ഇ​ല​ക്‌ട്രി​ക് പ്ലാ​ന്‍റി​ലെ തീ​പി​ടി​ത്തം; ആ​റു പേര്‍ മരിച്ചു

ഹൈ​ദ​രാ​ബാ​ദ്: തെ​ല​ങ്കാ​ന​യി​ലെ ശ്രീ​ശൈ​ലം ഹൈ​ഡ്രോ ഇ​ല​ക്‌ട്രി​ക് പ്ലാ​ന്‍റി​ലുണ്ടായ തീ​പി​ടി​ത്തത്തില്‍ ആറ് പേര്‍ മരിച്ചു. അപകടത്തില്‍ കു​ടു​ങ്ങി​യ ഒന്‍പ​തു​പേ​രി​ല്‍ ആ​റു പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാണ് ഇതുവരെ ക​ണ്ടെ​ത്തിയത്. ഇ​തി​ല്‍ ര​ണ്ടു​പേ​ര്‍ അ​സി​സ്റ്റ​ന്‍റ് എ​ന്‍​ജി​നീ​യ​ര്‍​മാ​രാ​ണെന്ന് നാ​ഗ​ര്‍​കു​ര്‍​ണൂ​ല്‍ ക​ള​ക്ട​ര്‍ എ​ല്‍. ശ​ര്‍​മ അ​റി​യി​ച്ചു. പ്ലാ​ന്‍റി​നു​ള്ളി​ലെ അ​ണ്ട​ര്‍ ട​ണ​ല്‍ പ​വ​ര്‍ ഹൗ​സി​ലാ​ണു ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി തീ​പി​ടിത്തമുണ്ടായത്. ​ഒന്‍പതു പേ​ര്‍ അ​ക​ത്തു കു​ടു​ങ്ങി. പ​ത്തു​പേ​രെ ഉ​ട​ന്‍​ത​ന്നെ ര​ക്ഷ​പ്പെ​ടു​ത്തി. അ​ക​ത്തു കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​വ​രെ ര​ക്ഷ​പ്പെ​ടു​ത്താ​ന്‍ ദു​ര​ന്ത നി​വാ​ര​ണ സേ​നാം​ഗ​ങ്ങ​ള്‍ ശ്ര​മം തു​ട​രു​ക​യാ​ണ്. പ്ലാ​ന്‍റി​നു​ള്ളി​ല്‍​നി​ന്ന് ഇ​പ്പോ​ഴും തീ​യും പു​ക​യും വ്യാപകമായി ഉ​യ​രു​ന്നു​ണ്ട്.

Related News