Loading ...

Home National

രഞ്ജന്‍ ഗൊഗോയിക്കെതിരെയുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. ജഡ്ജി എന്ന നിലയിലുള്ള പദവി ദുരുപയോഗം ചെയ്തതിനെ കുറിച്ച്‌ അന്വേഷണം വേണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ഗൊഗോയി വിരമിച്ചതു ചൂണ്ടിക്കാട്ടിയാണു സുപ്രീം കോടതി ഹര്‍ജി തള്ളിയത്. അരുണ്‍ രാമചന്ദ്ര ഹുബികര്‍ എന്നയാളായിരുന്നു പരാതിക്കാരന്‍. പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചുരണ്ടു വര്‍ഷമായിട്ടും ഹര്‍ജിക്കാര്‍ വാദം കേള്‍ക്കാന്‍ ആവശ്യപ്പെട്ടില്ലെന്നു ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. അതേസമയം, കേസ് ലിസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു രജിസ്ട്രിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന ഹര്‍ജിക്കാരന്റെ വാദം കോടതി അംഗീകരിച്ചില്ല. ഇതുമായി ബന്ധപ്പെട്ട് നിരവധി തവണ സുപ്രീം കോടതിക്കു കത്തയച്ചിരുന്നുവെന്ന വാദവും കോടതി തള്ളി.

Related News