Loading ...

Home International

ഷെന്‍ഗെന്‍ രാജ്യങ്ങള്‍ വിദ്യാര്‍ഥികളുടെ വിസ അപേക്ഷകള്‍ സ്വീകരിച്ച്‌ തുടങ്ങി

 à´•àµ‹à´µà´¿à´¡àµ വ്യാപന സാഹചര്യത്തില്‍ നിര്‍ത്തിവെച്ചിരുന്ന വിദേശ രാജ്യങ്ങളിലെ വിദ്യാര്‍ഥികളുടെ വിസ അപേക്ഷകള്‍ പരിഗണിക്കുന്നത് ഷെന്‍ഗെന്‍ രാജ്യങ്ങള്‍ പുനരാരംഭിച്ചു. അഞ്ച് മാസത്തിന് ശേഷമാണ് വിസ അപേക്ഷകന്‍ പരിഗണിക്കാന്‍ വീണ്ടും തീരുമാനം വന്നിരിക്കുന്നത്. ഇതോടെ ഫ്രാന്‍സ്, ഇറ്റലി, ജര്‍മനി എന്നീ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ദീര്‍ഘകാല കോഴ്‌സുകള്‍ക്കും ഹ്രസ്വകാല താമസത്തിനുമായി വിസയ്ക്ക് അപേക്ഷിക്കാം.വിസ സേവനങ്ങള്‍ പുനരാരംഭിച്ച കാര്യം പ്രഖ്യാപിച്ചുകൊണ്ട് ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡറായ ഇമ്മാനുവല്‍ ലെനെയ്ന്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഫ്രാന്‍സിലേക്ക് സ്വാഗതവും ചെയ്തു.

ഡെന്‍മാര്‍ക്ക്, ഓസ്ട്രിയ, ബെല്‍ജിയം, ക്രൊയേഷ്യ, സ്വിറ്റ്‌സര്‍ലാന്‍ഡ്, നേര്‍വെ, അയര്‍ലന്‍ഡ്, പോര്‍ച്ചുഗല്‍ എന്നീ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും ഇന്ത്യയിലെ വിസ സെന്ററുകള്‍ തുറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ഉന്നത വിദ്യാഭ്യാസത്തിനായി വര്‍ഷംതോറും മൂന്ന് ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ വിദേശ രാജ്യങ്ങളിലേക്ക് പോകുന്നുണ്ട്. ഇതില്‍ 45 ശതമാനം വിദ്യാര്‍ഥികളും യൂറോപ്യന്‍ രാജ്യങ്ങളിലേക്കാണ് എത്തുന്നത്. സാധാരണയായി 15-30 ദിവസത്തിനുള്ളിലാണ് ഷെന്‍ഗെന്‍ വിസ ലഭിക്കാറുള്ളത്.

എന്നാല്‍ കോവിഡ് സാഹചര്യത്തില്‍ വിസ സെന്ററുകളില്‍ ഉദ്യോഗസ്ഥരുടെ എണ്ണം കുറവായതിനാല്‍ വിസ ലഭിക്കാന്‍ 30-40 ദിവസം വരെ സമയമെടുത്തേക്കും. 26 യൂറോപ്യന്‍ രാജ്യങ്ങളാണ് ഷെന്‍ഗെന്‍ രാഷ്ട്രങ്ങളില്‍ ഉള്‍പ്പെടുന്നത്.

എന്താണ് ഷെന്‍ഗെന്‍ വിസ?

1985 ല്‍ യൂറോപ്പിലെ ഏഴുരാജ്യങ്ങള്‍ ഒരു ഉടമ്ബടിയില്‍ ഒപ്പുവെച്ചു. അതിര്‍ത്തികള്‍ എന്ന കടമ്ബകള്‍ ഇല്ലാതെ, പാസ്‌പോര്ട്ട് രഹിതമായി യൂറോപ്യന്‍ യൂണിയനിലെ ഈ ഏഴുരാജ്യങ്ങളിലൂടെ സഞ്ചരിക്കാമെന്നതായിരുന്നു ഈ ഉടമ്ബടി മുമ്ബോട്ടുവെച്ച പ്രധാനപ്പെട്ട ആശയം. തുടക്കത്തില്‍ ഏഴു രാജ്യങ്ങളാ ഈ ഉടമ്ബടിയില്‍ ഒപ്പിട്ടതെങ്കിലും. ഇന്നു 26 രാജ്യങ്ങള്‍ ഷെന്‍ഗെന്‍ വിസയെ അനുകൂലിക്കുന്നു. ആ രാജ്യങ്ങളിലൂടെ സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അനുമതിയും നല്‍കുന്നു. 90 ദിവസങ്ങള്‍ ഈ വിസയുടെ പിന്‍ബലത്തില്‍ ഷെന്‍ഗെന്‍ രാജ്യങ്ങളില്‍ താമസിക്കുകയും യാത്ര ചെയ്യുകയും ആകാം.

 à´·àµ†à´¨àµâ€à´—െന്‍ രാജ്യങ്ങള്‍

ഓസ്ട്രിയ, ബെല്‍ജിയം, ചെക് റിപ്പബ്ലിക്ക്, ഡെന്‍മാര്‍ക്ക്, എസ്സ്‌റ്റോണിയ, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, ജര്‍മ്മനി, ഗ്രീസ്, ഹംഗറി, ഐസ് ലാന്‍ഡ്, ഇറ്റലി, ലാത്വിയ, ലക്‌സംബര്ഗ്, മാള്‍ട്ട, നെതര്‍ലന്‍ഡ്സ്, നോര്‍വേ, പോളണ്ട്, പോര്‍ച്ചുഗല്‍, സ്ലോവാക്കിയ, സ്ലോവേനിയ, സ്‌പെയിന്‍, സ്വീഡന്‍, സ്വിറ്റ്‌സര്‍ലാന്റ്.

നോര്‍വെയും ഐസ് ലാന്‍ഡും യൂറോപ്യന്‍ യൂണിയനില്‍ അംഗങ്ങളല്ലെങ്കിലും ഷെന്‍ഗെന്‍ വിസ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ബ്രിട്ടന്‍, അയര്‍ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ ഈ വിസ അനുവദനീയമല്ല.

Related News