Loading ...

Home sports

ഇന്ന് യൂറോപ്പ ഫൈനല്‍, കിരീടം തേടി സെവിയ്യയും ഇന്റര്‍ മിലാനും

യൂറോപ്പ ലീഗില്‍ ഇന്ന് കിരീട പോരാട്ടം. ജര്‍മ്മനിയില്‍ നടക്കുന്ന കലാശ പോരാട്ടത്തില്‍ ഇറ്റാലിയന്‍ ക്ലബായ ഇന്റര്‍ മിലാനും സ്പാനിഷ് ക്ലബായ സെവിയ്യയുമാണ് കിരീടത്തിനായി പോരാടുന്നത്. സെവിയ്യയുടെ സ്വന്തം പോരാട്ടം എന്ന് അറിയപ്പെടുന്ന ടൂര്‍ബ്ബമെന്റാണ് യൂറോപ്പ ലീഗ്. അഞ്ചു തവണ ഇതിനകം തന്നെ യൂറോപ്പ ലീഗ് നേടി റെക്കോര്‍ഡ് ഇട്ട ടീമാണ് സെവിയ്യ. 2015-16 സീസണിലാണ് സെവിയ്യ അവസാനമായി കിരീടം നേടിയത്. ലൊപെറ്റെഗി പരിശീലകനായി എത്തിയ ശേഷം ഫോമിലേക്ക് തിരികെ വന്ന സെവിയ്യ ഇപ്പോള്‍ ആര്‍ക്കും എളുപ്പം പരാജയപ്പെടുത്താന്‍ കഴിയാത്ത ടീമായി മാറിയിട്ടുണ്ട്. ഇതുവരെ യൂറോപ്പയില്‍ അഞ്ച് തവണ ഫൈനലില്‍ എത്തിയപ്പോഴും കിരീടം നേടാന്‍ സെവിയ്യക്ക് ആയിട്ടുണ്ട്. സെമി ഫൈനലില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തോല്‍പ്പിച്ചാണ് സ്പാനിഷ് ടീം ഫൈനലിലേക്ക് എത്തിയത്. ഇന്റര്‍ മിലാന്‍ കൊണ്ടെയുടെ കീഴിലെ ആദ്യ കിരീടമാണ് ലക്ഷ്യമിടുന്നത്. ലുകാകുവിന്റെ ഗംഭീര ഫോമിലാകും ഇന്റര്‍ മിലാന്റെ പ്രതീക്ഷ. പൂര്‍ണ്ണ ഫിറ്റ്നെസ് വീണ്ടെടുത്ത സാഞ്ചേസ് ഇന്ന് ആദ്യ ഇലവനില്‍ മടങ്ങി എത്തിയേക്കും. ശക്തറെ ഗോളില്‍ മുക്കിയാണ് ഇന്റര്‍ ഫൈനലിലേക്ക് മാര്‍ച്ച്‌ ചെയ്തത്. ഇന്ന് രാത്രി 12.30നാണ് മത്സരം.

Related News