Loading ...

Home health

വെറും വയറ്റില്‍ ചതച്ച നെല്ലിക്കയും, ലേശം മഞ്ഞളും

വെറുംവയറ്റില്‍ എന്തും പെട്ടെന്നു തന്നെ ശരീരത്തില്‍ പിടിക്കും എന്നാണ് പണ്ട് മുതലേ പറയുന്ന ഒരു കാര്യം. ഇതിനായിട്ടുള്ള ആരോഗ്യത്തിന് സഹായിക്കുന്ന നല്ല ശീലങ്ങള്‍ പലതുമുണ്ട്.വെറുവയറ്റില്‍ ആരോഗ്യത്തിനായി ചെയ്യാവുന്ന പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്. ഒരു പച്ചനെല്ലിക്ക ചതച്ചതും അല്‍പം മഞ്ഞള്‍പ്പൊടിയും ചേര്‍ത്തു കഴിയ്ക്കുക. പച്ചമഞ്ഞള്‍ ചതച്ചതായാലും മതിയാകും. ഇല്ലെങ്കില്‍ മറ്റൊരു രീതിയില്‍ തലേന്ന് ഒരു ഗ്ലാസ് വെള്ളത്തില്‍ പച്ച നെല്ലിക്ക ചതച്ചിടുക. രാവിലെ ഈ വെള്ളം ഊറ്റി ഇതില്‍ മഞ്ഞള്‍പ്പൊടിയിട്ടു കുടിയ്ക്കുക. പല ആരോഗ്യ ഗുണങ്ങളും നല്‍കുന്ന ഒരു വഴിയാണ്. കൂടാതെ പല അസുഖങ്ങള്‍ക്കുമുള്ള മരുന്നും കൂടിയാണ്. ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുള്ള ഒന്നാണ് നെല്ലിക്ക.വൈറ്റമിന്‍ സിയുടെ നല്ലൊരു ഉറവിടമാണ് നെല്ലിക്ക.ശരീരത്തിലെ ആവശ്യമില്ലാത്ത കൊഴുപ്പും, ചര്‍മ്മത്തിനും,മുടിയ്ക്കുമെല്ലാം ഒരുപോലെ സഹായകമാണ് ഈ നെല്ലിക്ക. ആന്റി ഓക്സിഡന്റ്, ഫൈബര്‍, മിനറല്‍സ്, കാല്‍ത്സ്യം എന്നിവയൊക്കെ നെല്ലിക്കയില്‍ അടങ്ങിയിട്ടുണ്ട്. ഇത് രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും അണുബാധ, ബാക്ടീരിയബാധ എന്നിവയില്‍നിന്നും രക്ഷനേടാനും സഹായിക്കും. മഞ്ഞളും ആരോഗ്യത്തിന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. ആന്റി ഓക്‌സിഡന്റ് സമ്ബുഷ്ടമാണ് മഞ്ഞള്‍. ശരീരത്തില്‍ നിന്നും ടോക്‌സിനുകളും കൊഴുപ്പുമെല്ലാം നീക്കാന്‍ ഇതിന് സാധിയ്ക്കും. മഞ്ഞളിലെ കുര്‍കുമിന്‍ എന്ന ഘടകം, നാരങ്ങയിലെ വൈറ്റമിന്‍ സി, സിട്രിക് ആസിഡ് എന്നിവയെല്ലാം തന്നെ വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകമാണ്. മഞ്ഞള്‍ പല അസുഖങ്ങള്‍ക്കുമുള്ള നല്ലൊന്നാന്തരം മരുന്നു കൂടിയാണ്. ആന്റി ബാക്ടീരിയല്‍, ആന്റി ഫംഗല്‍ ഗുണങ്ങളുള്ള ഒന്നാണിത്. ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുന്ന ഇത് ശരീരത്തിലെ ടോക്‌സിനുകളും അമിത കൊഴുപ്പുമെല്ലാം നീക്കാന്‍ ഏറെ നല്ലതാണ്.

Related News