Loading ...

Home cinema

ഡോക്യുസ്കോപ്: ചലച്ചിത്ര അക്കാദമിയുടെ ഓണ്‍ലൈന്‍ ചലച്ചിത്രമേള ഇന്നുമുതല്‍

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മുടങ്ങിയ ഇന്റര്‍നാഷണല്‍ ഡോക്യുമെന്ററി ആന്റ് ഷോട്ട്ഫിലിം ഫെസ്റ്റിവലിന് പകരമുള്ള ഡോക്യുസ്കേപ് ഓണ്‍ലൈന്‍ ചലച്ചിത്രമേള ഇന്ന് മുതല്‍. വൈകിട്ട് നാലിന് www.idsffk.in വെബ്‌സൈറ്റില്‍ നടക്കുന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ സംസ്കാരിക മന്ത്രി എകെ ബാലന്‍ മേള ഉദ്ഘാടനം ചെയ്യും.

കിവില്‍ചിം അക്കായിയുടെ 'അമീന' യാണ് ഉദ്ഘാടന ചിത്രം. കുഞ്ഞില മാസ്സില്ലമണിയുടെ മലയാള ചിത്രം 'ഗി'യും പ്രദര്‍ശിപ്പിക്കും. 8 ദിവസം നീണ്ടു നില്‍ക്കുന്ന മേളയില്‍ 29 ചിത്രങ്ങള്‍ സ്ട്രീം ചെയ്യും. രജിസ്റ്റര്‍ ചെയ്ത ഡെലിഗേറ്റുകള്‍ക്ക് www.idsffk.in എന്ന വെബ്‌സൈറ്റിലൂടെയോ IFFK മൊബൈല്‍ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തോ മേളയില്‍ പങ്കെടുക്കാം. രാജ്യാന്തര കഥേതര വിഭാഗത്തില്‍ 6 ചിത്രങ്ങളും രാജ്യാന്തര കഥാ വിഭാഗത്തില്‍ ഒരു ചിത്രവും പ്രദര്‍ശിപ്പിക്കും. മുന്‍ പതിപ്പുകളില്‍ അവാര്‍ഡ് ലഭിച്ച ചിത്രങ്ങളാണ് ഇന്ത്യന്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കഥേതര വിഭാഗത്തില്‍ എട്ടു ചിത്രങ്ങളും കഥാ വിഭാഗത്തില്‍ നാല് ചിത്രങ്ങളും ഇതില്‍ പ്രദര്‍ശപ്പിക്കും. ആറ് ചിത്രങ്ങള്‍ അനിമേഷന്‍ വിഭാഗത്തിലും നാല് ചിത്രങ്ങള്‍ ക്യാമ്ബസ് വിഭാഗത്തിലും പ്രദര്‍ശനത്തിനെത്തും.

ഓരോ ദിവസവും നാല് മണി മുതല്‍ ഷെഡ്യൂള്‍ പ്രകാരമുള്ള ചിത്രങ്ങള്‍ 24 മണിക്കൂര്‍ നേരം വെബ്‌സൈറ്റില്‍ കാണാവുന്നതാണ്. ചിത്രങ്ങളുടെ സംവിധായകര്‍ പങ്കെടുക്കുന്ന 'ഇന്‍ കോണ്‍വര്‍സേഷന്‍' പരിപാടി എല്ലാ ദിവസവും വൈകിട്ട് നാല് മണിക്ക് വെബ്‌സൈറ്റ് വഴി ലൈവായി ഉണ്ടായിരിക്കും.

Related News