Loading ...

Home Kerala

പാലാരിവട്ടം പാലം പുതുക്കിപ്പണിയാന്‍ അനുമതി തേടി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

പാലാരിവട്ടം പാലം പുതുക്കി പണിയുന്നതിന് അടിയന്തര അനുമതി തേടി കേരളം സുപ്രീം കോടതിയില്‍ പ്രത്യേക അപേക്ഷ നല്‍കി. മേല്‍പ്പാലത്തിന്‍റെ ഭാരപരിശോധനയില്‍ തല്‍സ്ഥിതി തുടരണമെന്ന ഉത്തരവ് ഭേദഗതി ചെയ്യണമെന്നും കേരളം ആവശ്യപ്പെട്ടു.കുണ്ടന്നൂര്‍, വൈറ്റില പാലങ്ങള്‍ ഈ വര്‍ഷം കമ്മീഷന്‍ ചെയ്യുന്നതോടെ പാലാരിവട്ടത്ത് വലിയ ഗതാഗത സ്തംഭനമുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് സ൪ക്കാ൪ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. പാലാരിവട്ടത്ത് നിന്ന് നാലും എട്ടും കിലോമീറ്റ൪ അകലെയാണ് തക൪ന്ന മേല്‍പാലം. അതിനാല്‍ പാലാരിവട്ടം മേല്‍പാലം പുതുക്കി പണിയാന്‍ സംസ്ഥാന സ൪ക്കാറിന് അനുമതി വേണം. ഭാരപരിശോധനയില്‍ തത്സ്ഥിതി തുടരണമെന്ന സുപ്രീം കോടതി താത്ക്കാലിക ഉത്തരവ് ഭേദഗതി ചെയ്യണമെന്നും സ൪ക്കാ൪ ആവിശ്യപ്പെട്ടു. പാലത്തിന്‍റെ ഭാരപരിശോധന നടത്തണമെന്ന കേരള ഹൈകോടതി വിധി ചോദ്യം ചെയ്ത് സമ൪പ്പിച്ച അപ്പീല്‍ ഹരജിയാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. ഭാര പരിശോധന നടത്തണമെന്ന ഹൈകോടതി ഉത്തരവ് പരിസരത്തെ ജനജീവിതം അപകടത്തിലാക്കുമെന്നും അറ്റകുറ്റപ്പണി കൊണ്ട് മാത്രം പ്രശ്നം പരിഹരിക്കാനാകില്ലെന്നും സംസ്ഥാന സ൪ക്കാ൪ അപേക്ഷയില്‍ വ്യക്തമാക്കുന്നു.

Related News