Loading ...

Home Kerala

കേന്ദ്ര ശുചിത്വ സര്‍വേ;ആദ്യ നൂറില്‍ കേരളത്തിലെ നഗരങ്ങളില്ല

ന്യൂഡല്‍ഹി: നഗരവികസനമന്ത്രാലയം നടത്തിയ സ്വച്ഛതാ സര്‍വേയില്‍ ഏറ്റവുംകുറഞ്ഞ സ്‌കോറോടെ (661.26) ഏറ്റവും പിറകില്‍ നില്‍ക്കുന്ന സംസ്ഥാനമായി മാറി കേരളം. ആരോഗ്യ, വിദ്യാഭ്യാസ മേഖലയില്‍ രാജ്യത്ത് ഏറ്റവുംമികച്ച സംസ്ഥാനമായി നിലനില്‍ക്കവേയാണ് കേരളം വൃത്തിക്കാര്യത്തില്‍ പിന്നാക്കം പോന്നത്. പിന്നാക്ക സംസ്ഥാനമായി പൊതുവേ വിലയിരുത്തപ്പെടുന്ന ബിഹാര്‍ നമുക്ക് തൊട്ടുമുന്നിലാണ് (760.40). ഏറ്റവും വൃത്തിയുള്ള 25 നഗരങ്ങളില്‍ ഒന്നുപോലും കേരളത്തിലില്ല. ഹരിയാന, ഉത്തരാഖണ്ഡ്, സിക്കിം, അസം, ഹിമാചല്‍പ്രദേശ്, ഗോവ, തെലങ്കാന, നാഗാലാന്‍ഡ്, മണിപ്പുര്‍, അരുണാചല്‍പ്രദേശ്, ത്രിപുര, മിസോറം, മേഘാലയ എന്നിവയാണ് കേരളത്തിനു മുന്നിലുള്ള സംസ്ഥാനങ്ങള്‍. ഇന്‍ഡോറും സൂറത്തും നവിമുംബൈയും ആണ് ഈ പട്ടികയില്‍ മുന്നിലുള്ളത്. മൈസൂരുവിന് അഞ്ചാം സ്ഥാനമുണ്ട്. നഗര തദ്ദേശസ്ഥാപനങ്ങളുടെ എണ്ണം നൂറില്‍ കൂടുതലുള്ളതും കുറവുള്ളതും എന്നിങ്ങനെ സംസ്ഥാനങ്ങളെ രണ്ടുതട്ടിലാക്കിയാണ് റാങ്കിങ് നല്‍കിയത്. കേരളം നൂറില്‍ത്താഴെയുള്ള പട്ടികയിലാണ്. ഈവിഭാഗത്തില്‍ 15 സംസ്ഥാനങ്ങളില്‍ ജാര്‍ഖണ്ഡ് ഒന്നാംസ്ഥാനത്ത് (സ്‌കോര്‍ 2325.42) എത്തിയപ്പോള്‍ പതിനഞ്ചാമതാണ് കേരളം.

Related News