Loading ...

Home USA

ഇ​റാ​നെ​തി​രെ ഉ​പ​രോ​ധ​ങ്ങ​ള്‍ പു​ന​സ്ഥാ​പി​ക്ക​ണം; യു​എ​ന്‍ ര​ക്ഷാ​സ​മി​തി​ക്ക് അ​മേ​രി​ക്ക​യു​ടെ ക​ത്ത്

വാ​ഷിം​ഗ്ട​ണ്‍: ഇ​റാ​നെ​തി​രാ​യ യു​എ​ന്‍ ഉ​പ​രോ​ധ​ങ്ങ​ള്‍ പു​ന​സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​മേ​രി​ക്ക. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി യു​എ​ന്‍ ര​ക്ഷാ​സ​മി​തി​ക്ക് അ​മേ​രി​ക്ക ക​ത്ത് ന​ല്‍​കി. 2015ലെ ​ആ​ണ​വ​ക​രാ​ര്‍ ഇ​റാ​ന്‍ ലം​ഘി​ച്ച​താ​യി ആ​രോ​പി​ച്ചാ​ണ് ഉ​പ​രോ​ധ​ങ്ങ​ള്‍ പു​ന​സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഇ​റാ​നു​മേ​ലു​ള്ള യു ​എ​ന്‍ ആ​യു​ധ​വ്യാ​പാ​ര ഉ​പ​രോ​ധം ഒ​ക്ടോ​ബ​റി​ല്‍ അ​വ​സാ​നി​ക്കാ​നി​രി​ക്കെ​യാ​ണ് അ​മേ​രി​ക്ക​യു​ടെ നീ​ക്കം.

ഇ​റാ​നെ​തി​രാ​യ ആ​യു​ധ ഉ​പ​രോ​ധം അ​നി​ശ്ചി​ത​മാ​യി നീ​ട്ടാ​നു​ള്ള യു ​എ​സ് പ്ര​മേ​യം ഐ​ക്യ​രാ​ഷ്ട്ര ര​ക്ഷാ​സ​മി​തി​യി​ല്‍ ദ​യ​നീ​യ​മാ​യി പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് പു​തി​യ ആ​വ​ശ്യ​വു​മാ​യി അ​മേ​രി​ക്ക ക​ത്ത് ന​ല്‍​കി​യ​ത്. യു​എ​ന്‍ ആ​സ്ഥാ​ന​ത്ത് എ​ത്തി സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മൈ​ക്ക് പോം​പി​യോ ആ​ണ് ക​ത്ത് കൈ​മാ​റി​യ​ത്. ഇ​റാ​ന്‍റെ യു​റേ​നി​യം സ​മ്ബു​ഷ്ടീ​ക​ര​ണ തോ​ത് 3.67 ശ​ത​മാ​ന​ത്തി​ലെ​ത്തി​യ​ത് ക​രാ​റി​ന്‍റെ ലം​ഘ​ന​മാ​ണെ​ന്ന് ക​ത്തി​ല്‍ പ​റ​യു​ന്നു.

എ​ന്നാ​ല്‍ അ​മേ​രി​ക്ക​യു​ടേ​ത് അ​പ​ക​ട​ര​മാ​യ നീ​ക്ക​മാ​ണെ​ന്ന് ഇ​റാ​ന്‍ പ്ര​തി​ക​രി​ച്ചു. ഇ​റാ​നെ​തി​രാ​യു​ള്ള ആ​യു​ധ ഉ​പ​രോ​ധം നീ​ട്ടാ​ന്‍ ലോ​ക​രാ​ജ്യ​ങ്ങ​ളു​ടെ പി​ന്തു​ണ നേ​ടാ​ന്‍ യു ​എ​സി​നു ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഉ​പ​രോ​ധം നി​ല​വി​ല്‍ വ​ന്നാ​ല്‍ ആ​ണ​വ​പ​രീ​ക്ഷ​ണ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ ഇ​റാ​ന്‍ നി​ര്‍​ബ​ന്ധി​ത​മാ​വും.

Related News