Loading ...

Home National

ഇന്ത്യയ്ക്ക് എതിരെ ആണവ ഭീഷണി മുഴക്കി പാകിസ്ഥാന്‍

ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് എതിരെ ആണവ ഭീഷണി മുഴക്കി പാകിസ്ഥാന്‍ റെയില്‍വേ മന്ത്രി ഷെയ്ഖ് റഷീദ്. പരമ്ബരാഗത യുദ്ധത്തില്‍ ഇന്ത്യന്‍ സെെന്യം പാകിസ്ഥാന്‍ സെെന്യത്തേക്കാള്‍ വളരെ മുന്നിലാണെന്നും ഇക്കാരണത്താല്‍ പാകിസ്ഥാന്‍ സൈന്യം ആണവ ശക്തി വര്‍ദ്ധിപ്പിക്കുകയാണെന്നും ഷെയ്ഖ് റഷീദ് പറഞ്ഞു. ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യയെ ലക്ഷ്യം വച്ച്‌ പാകിസ്ഥാനില്‍ ചെറുതും ഉഗ്ര ശേഷിയുമുളള അനേകം അണു ബോംബുകളുണ്ടെന്നും ഷെയ്ഖ് റഷീദ് അവകാശപ്പെട്ടു. ഇതിന് മുമ്ബും ഷെയ്ഖ് റഷീദ് ഇന്ത്യയ്ക്കെതിരെ ആണവ ഭീഷണി മുഴക്കിയിരുന്നു. പാകിസ്ഥാനില്‍ 125 മുതല്‍ 250 ഗ്രാം വരെ ആണവായുധങ്ങള്‍ ഉണ്ടെന്നും ഇത് ലക്ഷ്യമിട്ട പ്രദേശങ്ങളെ മാത്രം നശിപ്പിക്കുമെന്നും കഴിഞ്ഞ
സെപ്റ്റംബറില്‍ ഷെയ്ഖ് റഷീദ് പറഞ്ഞിരുന്നു. 2019ല്‍ കാശ്മീരിനെതിരെ സെെനീക നീക്കം നടത്തുമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇംറാന്‍ഖാന്‍ ഭീഷണി മുഴക്കിയതിന് പിന്നാലെയായിരുന്നു ഷെയ്ഖ് റഷീദ് ഈക്കാര്യം പറഞ്ഞത്.

​​​​​അതേസമയം പാകിസ്ഥാന്‍ ആര്‍മി ചീഫ് ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വയുടെ സൗദി അറേബ്യ സന്ദര്‍ശനം വിഷയത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് ഷെയ്ഖ് റഷീദിന്റെ ശ്രമമെന്നും പറയപ്പെടുന്നു. കാശ്മീരില്‍ തീവ്രവാദം പ്രചരിപ്പിക്കുന്നത് നിറുത്തണമെന്ന് സൗദി നേരുത്തെ പാകിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പാകിസ്ഥാന്‍ ഇതിന് തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് മൂന്ന് ബില്യണ്‍ ഡോളര്‍ വായ്പ തിരിച്ചടയ്ക്കാന്‍ പാകിസ്ഥാനോട് സൗദി ആവശ്യപ്പെടുകയും എണ്ണ വിതരണം ചെയ്യുന്നതില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയുമായിരുന്നു.

Related News