Loading ...

Home Kerala

കേരളത്തിൽ ഇ​ന്ന് 1968 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ഭീ​തി വ​ര്‍​ധി​ക്കു​ന്നു. ഇ​ന്നും ര​ണ്ടാ​യി​ര​ത്തി​ന​രി​കെ കോ​വി​ഡ് രോ​ഗി​ക​ള്‍. 1968 പേ​ര്‍​ക്കാ​ണ് ഇ​ന്ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 71 പേ​ര്‍ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും 109 പേ​ര്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും എ​ത്തി​യ​വ​രാ​ണ്. 1,737 പേ​ര്‍​ക്ക് സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. അ​തി​ല്‍ 100 പേ​രു​ടെ സ​മ്ബ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

ഒ​മ്പ​ത് മ​ര​ണ​ങ്ങ​ളും ഇ​ന്ന് സ്ഥി​രീ​ക​രി​ച്ചു. ഓ​ഗ​സ്റ്റ് 15ന് ​മ​ര​ണ​മ​ട​ഞ്ഞ കോ​ഴി​ക്കോ​ട് വ​ട​ക​ര സ്വ​ദേ​ശി മോ​ഹ​ന​ന്‍ (68), തി​രു​വ​ന​ന്ത​പു​രം വെ​ട്ടൂ​ര്‍ സ്വ​ദേ​ശി മ​ഹ​ദ് (48), ഓ​ഗ​സ്റ്റ് 14ന് ​മ​ര​ണ​മ​ട​ഞ്ഞ തി​രു​വ​ന​ന്ത​പു​രം വെ​ള്ളു​മ​ണ്ണ​ടി സ്വ​ദേ​ശി ബ​ഷീ​ര്‍ (44), തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ന​വ​രം​ഗം ലെ​യി​ന്‍ സ്വ​ദേ​ശി രാ​ജ​ന്‍ (84), തി​രു​വ​ന​ന്ത​പു​രം ക​വ​ടി​യാ​ര്‍ സ്വ​ദേ​ശി കൃ​ഷ്ണ​ന്‍​കു​ട്ടി നാ​യ​ര്‍ (73), തി​രു​വ​ന​ന്ത​പു​രം വ​ള്ള​ക്ക​ട​വ് സ്വ​ദേ​ശി ലോ​റ​ന്‍​സ് (69). ഓ​ഗ​സ്റ്റ് 16ന് ​മ​ര​ണ​മ​ട​ഞ്ഞ തി​രു​വ​ന​ന്ത​പു​രം നെ​യ്യാ​റ്റി​ന്‍​ക​ര സ്വ​ദേ​ശി മോ​ഹ​ന കു​മാ​ര​ന്‍ നാ​യ​ര്‍ (58), തി​രു​വ​ന​ന്ത​പു​രം പു​തു​കു​റി​ച്ചി സ്വ​ദേ​ശി​നി മേ​ര്‍​ഷ​ലി (75), തി​രു​വ​ന​ന്ത​പു​രം പൂ​ജ​പ്പു​ര സ്വ​ദേ​ശി മ​ണി​ക​ണ്ഠ​ന്‍ (72) എ​ന്നി​വ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം കോ​വി​ഡ്-19 മൂ​ല​മാ​ണെ​ന്ന് എ​ന്‍​ഐ​വി ആ​ല​പ്പു​ഴ സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ മ​ര​ണം 191 ആ​യി. ഇ​ത് കൂ​ടാ​തെ ഉ​ണ്ടാ​യ മ​ര​ണ​ങ്ങ​ള്‍ എ​ന്‍​ഐ​വി ആ​ല​പ്പു​ഴ​യി​ലെ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം സ്ഥി​രീ​ക​രി​ക്കു​ന്ന​താ​ണ്.

48 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് ഇ​ന്ന് രോ​ഗം ബാ​ധി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം-21, മ​ല​പ്പു​റം- 9, എ​റ​ണാ​കു​ളം-4, കോ​ഴി​ക്കോ​ട്-4, കാ​സ​ര്‍​ഗോ​ഡ്-3, കൊ​ല്ലം-2, തൃ​ശൂ​ര്‍-2, ക​ണ്ണൂ​ര്‍-2 , പാ​ല​ക്കാ​ട്-1 വീ​ത​വും ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.രോ​ഗം സ്ഥി​രീ​ക​രി​ച്ച്‌ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 1217 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​യി. ഇ​തോ​ടെ 18,123 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച്‌ ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. 33,828 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.

സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 1,73,189 പേ​രാ​ണ് ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രി​ല്‍ 1,58,543 പേ​ര്‍ വീ​ട്/​ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ണ​ല്‍ ക്വാ​റ​ന്‍റൈ​നി​ലും 14,646 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 2198 പേ​രെ​യാ​ണ് ഇ​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.
അ​തേ​സ​മ​യം പ​രി​ശോ​ധ​ന​യും വ​ര്‍​ധി​പ്പി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 37,010 സാ​മ്ബി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. റു​ട്ടീ​ന്‍ സാ​മ്ബി​ള്‍, എ​യ​ര്‍​പോ​ര്‍​ട്ട് സ​ര്‍​വ​യി​ല​ന്‍​സ്, പൂ​ള്‍​ഡ് സെ​ന്‍റി​ന​ല്‍, സി​ബി നാ​റ്റ്, ട്രൂ​നാ​റ്റ്, സി​എ​ല്‍​ഐ​എ, ആ​ന്‍റി​ജെ​ന്‍ അ​സ്സെ എ​ന്നി​വ ഉ​ള്‍​പ്പെ​ടെ ഇ​തു​വ​രെ ആ​കെ 13,12,992 സാ​മ്ബി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ച​ത്. സെ​ന്‍റി​ന​ല്‍ സ​ര്‍​വൈ​ല​ന്‍​സി​ന്‍റെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍, അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍, സാ​മൂ​ഹി​ക സ​മ്ബ​ര്‍​ക്കം കൂ​ടു​ത​ലു​ള്ള വ്യ​ക്തി​ക​ള്‍ മു​ത​ലാ​യ മു​ന്‍​ഗ​ണ​നാ ഗ്രൂ​പ്പു​ക​ളി​ല്‍ നി​ന്ന് 1,55,984 സാ​മ്ബി​ളു​ക​ളും പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ചു.

പോ​സി​റ്റീ​വ് കേ​സു​ക​ള്‍ ജി​ല്ല തി​രി​ച്ച്‌

തി​രു​വ​ന​ന്ത​പു​രം-429
കൊ​ല്ലം-86
പ​ത്ത​നം​തി​ട്ട-119
ആ​ല​പ്പു​ഴ-198
കോ​ട്ട​യം-124
ഇ​ടു​ക്കി-35
എ​റ​ണാ​കു​ളം-150
തൃ​ശൂ​ര്‍-72
പാ​ല​ക്കാ​ട്-65
മ​ല​പ്പു​റം-356
കോ​ഴി​ക്കോ​ട്-130
വ​യ​നാ​ട്-35
ക​ണ്ണൂ​ര്‍-78
കാ​സ​ര്‍​ഗോ​ഡ്-91

സമ്പ​ര്‍​ക്ക രോ​ഗി​ക​ള്‍ ജി​ല്ല തി​രി​ച്ച്‌

തി​രു​വ​ന​ന്ത​പു​രം-394
കൊ​ല്ലം-79
പ​ത്ത​നം​തി​ട്ട-95
ആ​ല​പ്പു​ഴ-182
കോ​ട്ട​യം-115
ഇ​ടു​ക്കി-29
എ​റ​ണാ​കു​ളം-38
തൃ​ശൂ​ര്‍-67
പാ​ല​ക്കാ​ട്-34
മ​ല​പ്പു​റം-328
കോ​ഴി​ക്കോ​ട്-108
വ​യ​നാ​ട്-23
ക​ണ്ണൂ​ര്‍-66
കാ​സ​ര്‍​ഗോ​ഡ്-79

Related News