Loading ...

Home Australia/NZ

ആസ്​ട്രേലിയയില്‍ ​എല്ലാവര്‍ക്കും കോവിഡ് വാക്​സിന്‍ സൗജന്യം

കാന്‍ബറ: കോവിഡ്​ മഹാമാരിക്ക്​ വാക്​സിന്‍  കണ്ടെത്തിയാല്‍ രാജ്യത്തെ  മുഴുവന്‍ പേര്‍ക്കും സൗജന്യമായി നല്‍കുമെന്ന്​ ആസ്​ട്രേലിയന്‍ സര്‍ക്കാര്‍. ഇതിന്റെ  ഭാഗമായി ഓക്​സ്​​ഫഡ്​ സര്‍വകലാശാലയുമായി ചേര്‍ന്ന്​ വാക്​സിന്‍ വികസിപ്പിക്കുന്ന                 ബ്രിട്ടീഷ്​-സ്വീഡിഷ്​ കമ്പനിയായ ആസ്​ട്രസെനകുമായി ആസ്​ട്രേലിയ കരാര്‍ ഒപ്പുവെച്ചു.

ഓക്​സ്​ഫഡ്​ നടത്തുന്ന പരീക്ഷണങ്ങളിലൂടെ സുരക്ഷിതവും കാര്യക്ഷമവുമായ വാക്​സിന്‍ കണ്ടെത്തിയാല്‍ മുഴുവന്‍ ആസ്​ട്രേലിയക്കാര്‍ക്കും സൗജന്യമായി ലഭ്യമാക്കുമെന്ന്​ പ്രധാനമന്ത്രി സ്​കോട്ട്​ മോറിസണ്‍ വ്യക്തമാക്കി.രണ്ടര കോടി ആസ്​ട്രേലിയക്കാര്‍ക്ക്​ വാക്​സിന്‍ ലഭ്യമാക്കാനാണ്​ ലക്ഷ്യം.ആസ്​ട്രേലിയയിലെ ഗവേഷകരെ പിന്തുണക്കുന്നതിനൊപ്പം ലോകത്തെ വിവിധ സ്ഥാപനങ്ങളുമായി വാക്​സിനായി ചര്‍ച്ച നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

Related News