Loading ...

Home National

മാപ്പ് പറയില്ലെന്ന് പ്രശാന്ത് ഭൂഷണ്‍; രണ്ട് ദിവസത്തെ സാവകാശം നല്‍കി സുപ്രീം കോടതി

കോടതിയലക്ഷ്യ കേസില്‍ മാപ്പ് പറയാനില്ലെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. അതേസമയം പരാമര്‍ശം പിന്‍വലിക്കാന്‍ പ്രശാന്ത് ഭൂഷണ് സുപ്രീം കോടതി രണ്ട് ദിവസത്തെ സാവകാശം നല്‍കി. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും എന്നാല്‍ നിലപാടില്‍ മാറ്റമില്ലെന്നും പ്രസ്താവന തിരുത്തില്ലെന്നും കോടതിയുടെ ഔദ്യാര്യം വേണ്ടെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. ശിക്ഷ എന്ത് തന്നെയാണെങ്കിലും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലപാടില്‍ മാറ്റമില്ലെങ്കില്‍ നടപടിയുമായി മുന്നോട്ടു പോകുമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. പ്രശാന്ത് ഭൂഷണെ ശിക്ഷിക്കരുതെന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലും കോടതിയില്‍ ആവശ്യപ്പെട്ടു. ജഡ്ജിമാര്‍ തന്നെ കോടതിക്കെതിരെ സംസാരിച്ചിട്ടുണ്ട്. അങ്ങനെ സംസാരിച്ച ജഡ്ജിമാരുടെ പട്ടിക തന്റെ പക്കലുണ്ട്. ജുഡീഷ്യറിയിലെ ജനാധിപത്യമില്ലായ്മയും അഴിമതിയും അവര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും കെ കെ വേണുഗോപാല്‍ പറഞ്ഞു എന്നാല്‍ കുറ്റം ചെയ്തവര്‍ അത് സമ്മതിക്കണമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. പ്രശാന്ത് ഭൂഷണ്‍ ക്ഷമ ചോദിക്കാത്തിടത്തോളം ശിക്ഷിക്കരുതെന്ന അറ്റോര്‍ണി ജനറലിന്റെ ആവശ്യം അംഗീകരിക്കാനാകില്ല. എന്നാല്‍ മുന്‍ ജഡ്ജിമാരായ കുര്യന്‍ ജോസഫ്, ഇന്ദിരാ ജെയ്‌സിംഗ് എന്നിവര്‍ കോടതി നടപടിക്കെതിരെ രംഗത്തുവന്നത് ചൂണ്ടിക്കാട്ടിയപ്പോള്‍ താക്കീത് നല്‍കുകയായിരുന്നു ജസ്റ്റിസ് അരുണ്‍ മിശ്ര

Related News