Loading ...

Home Kerala

രാജമല ദുരന്തം; മരണം 63 ആയി

മൂന്നാര്‍: രാജമല ദുരന്തത്തില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ മരണസംഖ്യ 63 ആയി. അപകടത്തില്‍പ്പെട്ട ഏഴ് പേരെയാണ് ഇനി കണ്ടെത്താനുള്ളത്.ദുരന്തം നടന്ന് ദിവസങ്ങള്‍ പിന്നിട്ടതിനാല്‍ കണ്ടെത്തുന്ന മൃതദേഹങ്ങളില്‍ അധികവും തിരിച്ചറിയാനാകാത്ത നിലയിലാണ്. അവസാനയാളെയും കണ്ടെത്തും വരെ തെരച്ചില്‍ തുടരാനാണ് സര്‍ക്കാര്‍ തീരുമാനം. ദുരന്ത ഭൂമിയില്‍ നിന്നും മണ്ണ് കോരി മറ്റൊരിടത്തേയ്ക്ക് മാറ്റി സൂഷ്മമായാണ് തെരച്ചില്‍ നടത്തുന്നത്. എറണാകുളം, ഇടുക്കി ജില്ലകളിലെ ഡോഗ് സ്‌ക്വാഡിലെ അഞ്ച് നായകളും തെരച്ചില്‍ സംഘത്തിന് സഹായത്തിനായി എത്തിച്ചിട്ടുണ്ട്.ശ്ക്തമായ മഴയെ തുടര്‍ന്നാണ് പെട്ടിമുടിയില്‍ ഉരുള്‍പ്പൊട്ടലുണ്ടായത്. മൂന്നു തലമുറകളായി മൂന്നാറില്‍ കഴിയുന്ന തൊഴിലാളികളും കുടുംബാംഗങ്ങളുമാണ് ദുരന്തത്തില്‍പ്പെട്ടത്.

Related News