Loading ...

Home National

സുപ്രീംകോടതി ഭാഗികമായി തുറക്കും; വാദം കേള്‍ക്കേണ്ട കേസുകള്‍ മാത്രം പരിഗണിക്കും

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം മൂലം അടച്ചിട്ട സുപ്രീംകോടതി ഇന്ന് മുതല്‍ ഭാഗീകമായി തുറക്കും. ആദ്യ ഘട്ടത്തിന്റെ ഭാഗമായി 14 ദിവസത്തേക്ക് മൂന്ന് കോടതികളാണ് തുറക്കുന്നത്. തുറന്ന കോടതികളില്‍ വാദം കേള്‍ക്കേണ്ട കേസുകള്‍ മാത്രമാണ് പരിഗണിക്കുന്നത്. കോടതി അലക്ഷ്യ കേസില്‍ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണെതിരെയുള്ള ശിക്ഷ ഇന്ന് സുപ്രീംകോടതി തീരുമാനിച്ചേക്കുമെന്നും സൂചനയുണ്ട്. മറ്റ് കേസുകള്‍ വീഡിയോ കോണ്ഫേറന്‍സിംഗ് വഴിയാണ് തുടരുക. പ്രശാന്ത് ഭൂഷണെതിരെയുള്ള കേസില്‍ ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ കോടതിയാണ് വാദം കേള്‍ക്കുന്നത്. കോടതി പരമാവധി ശിക്ഷ വിധിച്ചാല്‍ പ്രശാന്ത് ഭൂഷണ്‍ ആറ് മാസത്തേക്ക് ജയിലില്‍ പോകേണ്ടി വരും. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേക്കെതിരെ ട്വിറ്ററില്‍ നടത്തിയ പരാമര്‍ശം കോടതി അലക്ഷ്യമെന്നാണ് സുപ്രീംകോടതിയുടെ കണ്ടെത്തല്‍. അതേസമയം പ്രശാന്ത് ഭൂഷനിനെതിരായുള്ള കോടതിയലക്ഷ്യ നടപടിയില്‍ മുന്‍ സുപ്രീംകോടതി ജഡ്ജി കുര്യന്‍ ജോസഫ് അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.

Related News