Loading ...

Home National

ഇന്ത്യയിലെ ഏ‌റ്റവും വൃത്തിയുള‌ള നഗരമായി നാലാം തവണയും ഇന്‍ഡോര്‍

ന്യൂഡല്‍ഹി: കേന്ദ്ര നഗരകാര്യ മന്ത്രാലയത്തിന്റെ മികച്ച നഗരങ്ങളെ കണ്ടെത്താനുള‌ള 'സ്വച്ഛ് മഹോത്‌സവ്' വെര്‍ച്വല്‍ പരിപാടിയില്‍ ഇന്ത്യയിലെ ഏ‌റ്റവും വൃത്തിയുള‌ള നഗരമായി ഇന്‍ഡോറിനെ വീണ്ടും തിരഞ്ഞെടുത്തു. ആകെ 129 നഗരങ്ങള്‍ക്കും സംസ്ഥാനങ്ങള്‍ക്കും പുരസ്‌കാരങ്ങള്‍ ലഭിച്ചു. രാജ്യത്തെ വൃത്തിയേറിയ നഗരങ്ങളെ കണ്ടെത്താനുള‌ള 'സ്വച്ഛ് സര്‍വേക്ഷണ്‍ 2020' സര്‍വേയിലാണ് ഇന്‍ഡോര്‍ ഒന്നാമതെത്തിയത്. ഗുജറാത്തിലെ സൂറ‌റ്റ് രണ്ടാമതും മഹാരാഷ്‌ട്രയിലെ നവി മുംബയ് മൂന്നാമതുമെത്തി.

ഒരു ലക്ഷത്തില്‍ താഴെ മാത്രം ജനസംഖ്യയുള‌ള നഗരങ്ങളില്‍ മഹാരാഷ്‌ട്രയിലെ കരാട് ഒന്നാമതെത്തി. മഹാരാഷ്‌ട്രയിലെ തന്നെ സാസ്വഡ്, ലോണാവാല എന്നിവയാണ് രണ്ടും മൂന്നും സ്ഥാനത്തെത്തിയത്. തുടര്‍ച്ചയായി നാലാമത്തെ തവണയാണ് വൃത്തിയേറിയ നഗരമായി ഇന്‍ഡോര്‍ തിരഞ്ഞെടുക്കപ്പെടുന്നത്. സ്വച്ഛ് മഹോത്‌സവ് ആദ്യ ഭാഗത്തില്‍ മൈസൂരു ആയിരുന്നു വിജയി. പിന്നീട് നാല് വര്‍ഷങ്ങളിലായി നടന്ന സര്‍വേയിലും ഇന്‍ഡോറാണ് ഒന്നാമതെത്തിയത്.

സംസ്ഥാനങ്ങളെ രണ്ട് വിഭാഗങ്ങളിലായാണ് സര്‍വേ പരിഗണിച്ചത്. നൂറിലേറെ പ്രാദേശിക ഭരണകൂടമുള‌ളവയും നൂറില്‍ താഴെ പ്രാദേശിക ഭരണകൂടമുള‌ളവയും. വിജയികളായ 129 നഗരങ്ങള്‍ക്കും സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി സമ്മാനങ്ങള്‍ വിതരണം ചെയ്‌തു.

Related News