Loading ...

Home Africa

മാലിയില്‍ ഭരണം പിടിച്ച പട്ടാളം വൈകാതെ തിരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രഖ്യാപിച്ചു

 à´®à´¾à´²à´¿à´¯à´¿à´²àµâ€ അട്ടിമറിയിലൂടെ ഭരണം പിടിച്ച പട്ടാളം വൈകാതെ രാജ്യത്ത് തിരഞ്ഞെടുപ്പു നടത്തുമെന്ന് പ്രഖ്യാപിച്ചു.പട്ടാള അട്ടിമറിയെ ലോകരാജ്യങ്ങള്‍ അപലപിക്കുകയും സമ്മര്‍ദം ശക്തമാകുകയും ചെയ്തതിനെ തുടര്‍ന്നാണിത്.ഫ്രാന്‍സിന്റെയും നൈജറിന്റെയും അഭ്യര്‍ഥനയെ തുടര്‍ന്ന് മാലിയിലെ സാഹചര്യം യുഎന്‍ രക്ഷാസമിതി ചര്‍ച്ചചെയ്തു.പട്ടാളത്തിന്റെ തടവിലുള്ള പ്രസിഡന്റ് ഇബ്രാഹിം ബൂബാകര്‍ കെയ്റ്റയെയും കൂട്ടാളികളെയും ഉടന്‍ വിട്ടയയ്ക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു.16 പശ്ചിമ ആഫ്രിക്കന്‍ രാജ്യങ്ങളിലെ സാമ്പത്തിക സമൂഹത്തിന്റെ കൂട്ടായ്മ (ഇസിഒഡബ്ല്യുഎഎസ്) മാലിയെ പുറത്താക്കുകയും ചെയ്തിരുന്നു. മാസങ്ങള്‍ നീണ്ട അഴിമതിവിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ ചൊവ്വാഴ്ചയാണ് പട്ടാളം അധികാരം പിടിച്ചത്.


Related News