Loading ...

Home Kerala

പെന്‍ഷന്‍ വിതരണം ഇന്നു മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സാമൂഹിക സുരക്ഷാ പെന്‍ഷനും വിരമിച്ചവര്‍ക്കുള്ള സര്‍വീസ് പെന്‍ഷനും ഇന്നു മുതല്‍ വിതരണം ചെയ്യും. ജൂലൈ, ഓ​ഗസ്റ്റ് മാസങ്ങളിലെ ക്ഷേമ പെന്‍ഷനായ 2600 രൂപയാണ് ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറുകയും വീടുകളിലേക്ക് എത്തിക്കുകയും ചെയ്യുന്നത്. കൂടാതെ ട്രഷറികള്‍ മുഖേനയുള്ള സെപ്റ്റംബര്‍ മാസത്തെ പെന്‍ഷനും വിതരണം ചെയ്യും.

ഭൂരിഭാ​ഗം പേര്‍ക്കും ബാങ്കുകളിലൂടെ പണം വിതരണം ചെയ്യുന്നതിനാല്‍ ഇന്നു മുതല്‍ കാര്യമായ തിരക്കാണ് പ്രതീക്ഷിക്കുന്നത്. ഇതു കണക്കിലെടുത്ത് അക്കൗണ്ട് നമ്ബര്‍ അവസാനിക്കുന്ന അക്കത്തിന്റെ അടിസ്ഥാനത്തിലാണ് ബാങ്കുകളില്‍ പ്രവേശിപ്പിക്കുക. 0,1,2,3 നമ്ബറുകളില്‍ അവസാനിക്കുന്നവര്‍ക്ക് രാവിലെ 10 മുതല്‍ 12 വരെ ബാങ്കില്‍ പ്രവേശിക്കാം. 4,5,6,7 നമ്ബറുകാര്‍ ഉച്ചയ്ക്ക് 12 മുതല്‍ രണ്ടുവരെയും 8,9 നമ്ബറുകാര്‍ ഉച്ചയ്ക്കു 2.30 മുതല്‍ വൈകിട്ട് 4 വരെയും ബാങ്കില്‍ എത്തണം.ട്രഷറികളിലൂടെ പെന്‍ഷന്‍ കൈപറ്റുന്നവര്‍ക്കും നിയന്ത്രണങ്ങളുണ്ട്. പി.ടി.എസ്.ബി അക്കൗണ്ട് നമ്ബറിലെ അവസാന അക്കത്തിന്റെ അടിസ്ഥാനത്തിലാണ് ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിശ്ചയിച്ചിട്ടുള്ള ദിവസം മാത്രം പെന്‍ഷന്‍ കൈപ്പറ്റാന്‍ ട്രഷറികളിലെത്തണം. നിശ്ചിത ദിവസങ്ങളില്‍ പെന്‍ഷന്‍ കൈപ്പറ്റാന്‍ കഴിയാത്തവര്‍ക്ക് തുടര്‍ന്നുള്ള പ്രവൃത്തിദിനങ്ങളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച്‌ ട്രഷറികളില്‍ എത്താം.

ട്രഷറി വഴിയുള്ള പെന്‍ഷന്‍ വിതരണം ക്രമീകരണം ഇങ്ങനെആഗസ്റ്റ് 20ന് രാവിലെ 10 മുതല്‍ ഒന്നുവരെ ട്രഷറി അക്കൗണ്ട് നമ്ബര്‍ പൂജ്യത്തില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍ക്ക്. ഉച്ചക്ക് രണ്ടു മുതല്‍ നാലുവരെ അക്കൗണ്ട് നമ്ബര്‍ ഒന്നില്‍ അവസാനിക്കുന്നവര്‍ക്ക്.

21 ന് രാവിലെ 10 മുതല്‍ ഒന്നുവരെ അക്കൗണ്ട് നമ്ബര്‍ രണ്ടില്‍ അവസാനിക്കുന്നവര്‍ക്ക്. ഉച്ചക്ക് രണ്ടുമുതല്‍ നാലുവരെ അക്കൗണ്ട് നമ്ബര്‍ മൂന്നില്‍ അവസാനിക്കുന്നവര്‍ക്ക്.

24ന് രാവിലെ 10 മുതല്‍ ഒന്നുവരെ അക്കൗണ്ട് നമ്ബര്‍ നാലില്‍ അവസാനിക്കുന്നവര്‍ക്ക്. ഉച്ചക്ക് രണ്ടുമുതല്‍ നാലുവരെ അക്കൗണ്ട് നമ്ബര്‍ അഞ്ചില്‍ അവസാനിക്കുന്നവര്‍ക്ക്.

25ന് രാവിലെ 10 മുതല്‍ ഒന്നുവരെ അക്കൗണ്ട് നമ്ബര്‍ ആറില്‍ അവസാനിക്കുന്നവര്‍ക്ക്. ഉച്ചക്ക് രണ്ടുമുതല്‍ നാലുവരെ അക്കൗണ്ട് നമ്ബര്‍ ഏഴില്‍ അവസാനിക്കുന്നവര്‍ക്ക്.

26ന് രാവിലെ 10 മുതല്‍ ഒന്നുവരെ അക്കൗണ്ട് നമ്ബര്‍ എട്ടില്‍ അവസാനിക്കുന്നവര്‍ക്ക്. ഉച്ചക്ക് രണ്ടുമുതല്‍ നാലുവരെ അക്കൗണ്ട് നമ്ബര്‍ ഒന്‍പതില്‍ അവസാനിക്കുന്നവര്‍ക്കും പെന്‍ഷന്‍ വിതരണം ചെയ്യും.

നേരിട്ടെത്താന്‍ കഴിയാത്ത പെന്‍ഷന്‍കാര്‍ക്ക് വ്യക്തിഗത ബാങ്ക് അക്കൗണ്ട് വിശദവിവരങ്ങള്‍ ഒപ്പിട്ട ചെക്കിനോടൊപ്പം സമര്‍പ്പിച്ചാല്‍ ആവശ്യപ്പെടുന്ന തുക അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു നല്‍കും. പെന്‍ഷന്‍കാര്‍ക്ക് അവരുടെ അക്കൗണ്ടുകള്‍ക്ക് ഓണ്‍ലൈന്‍ ട്രാന്‍സാക്ഷന്‍ സൗകര്യം ലഭ്യമാക്കാനുള്ള ക്രമീകരണങ്ങളും ട്രഷറികളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Related News