Loading ...

Home Education

വിദ്യര്‍ത്ഥികള്‍ കോവിഡ്‌ ഇല്ലെന്ന്‌ എഴുതിനല്‍കണം; നീറ്റ്‌ , ജെഇഇ പ്രോട്ടോകോള്‍ പ്രഖ്യാപിച്ചു

ന്യൂഡൽഹി:നീറ്റ്, ജെഇഇപരീക്ഷ ദിവസം കോവിഡ് ഇല്ലെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ സര്ട്ടിഫിക്കറ്റ് വിദ്യാര്ത്ഥികള് ഹാജരാക്കണം. പരീക്ഷ നടത്തിപ്പിനായി ദേശീയ ടെസ്റ്റിംഗ് ഏജന്സി തയ്യാറാക്കിയ സുരക്ഷ പ്രോട്ടോക്കോളില് ഇക്കാര്യം വ്യക്തമാക്കി. പനിയോ , ഉയർന്ന താപനിലയോ ഉള്ളവരെ പ്രത്യേക മുറികളിലാകും പരീക്ഷ എഴുതിക്കുക.

വിദ്യാർത്ഥികളെ പരീക്ഷ ഹാളിൽ  ഫേസ് മാസ്ക് ഉപയോഗിക്കാന് അനുവദിക്കും. ശരീര പരിശോധന ഉണ്ടാകില്ല. ഗ്ലൗസുകൾ , മാസ്കുകൾ,        ഹാൻഡ് സാനിറ്റൈസറുകൾ  അണുനശീകരണ ലായിനി എന്നിവ പരീക്ഷ കേന്ദ്രങ്ങളില് ഉണ്ടായിരിക്കും. കുടിവെള്ള ബോട്ടിലുകളിൽ വെള്ളം ഉറപ്പാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.പരീക്ഷ ഹാളിൽ ഉള്ള അധ്യാപകരും മാസ്കുകളും ഗ്ലൗസുകളും ധരിക്കണം

Related News