Loading ...

Home Gulf

പ്രവാസികളുടെ മടങ്ങിവരവ്; നിബന്ധനകളുമായി സൗദി

രാജ്യാന്തര വിമാന സര്‍വീസ് എന്നു തുടങ്ങുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ലെങ്കിലും രാജ്യത്തു തിരിച്ചെത്തുന്ന വിദേശികള്‍ ആരോഗ്യവിവരം സംബന്ധിച്ചുള്ള പുതിയ അപേക്ഷ പൂരിപ്പിച്ചു നല്‍കണമെന്ന് സൗദി വ്യോമയാന വകുപ്പ്.അപേക്ഷാ ഫോം എയര്‍ലൈനുകള്‍ വഴി യാത്രക്കാര്‍ക്ക് വിതരണം ചെയ്യും. ഇതു പൂരിപ്പിച്ച്‌ സൗദി വിമാനത്താവളങ്ങളിലെ ആരോഗ്യകേന്ദ്രത്തിലാണു നല്‍കേണ്ടത്.കോവിഡ്, ശ്വാസകോശ രോഗങ്ങള്‍ എന്നിവ ഇല്ലെന്ന് ഉറപ്പാക്കുക, സൗദിയിലെത്തി 7 ദിവസം കര്‍ശന ക്വാറന്റീനില്‍ കഴിയുക (പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് 3 ദിവസം മതി), സൗദിയിലെത്തി 8 മണിക്കൂറിനകം തത്തമന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ആക്ടീവാക്കുക, ദിവസേന ആരോഗ്യവിവരങ്ങള്‍ ആപ്പില്‍ രേഖപ്പെടുത്തുക എന്നിവയാണ് പ്രധാന നിബന്ധനകള്‍.നിയമലംഘകര്‍ക്ക് ഒരുകോടിയോളം രൂപ പിഴയും 2 വര്‍ഷം തടവുമാണ് ശിക്ഷ.

Related News