Loading ...

Home Kerala

ഇ​ടു​ക്കി​യി​ല്‍ പ​ട്ട​യഭൂ​മി​യി​ല്‍ നി​ര്‍​മാ​ണ​ങ്ങ​ള്‍​ക്കു നി​രോ​ധ​നം

കട്ട​​പ്പ​​ന: ഇ​​ടു​​ക്കി ജി​​ല്ല​​യി​​ല്‍ പ​​ട്ട​​യ ഭൂ​​മി​​യി​​ല്‍ കെ​​ട്ടി​​ടം നി​​ര്‍​​മി​​ക്കു​​ന്ന​​തി​​ന് നി​​രോ​​ധ​​നം ഏ​​ര്‍​​പ്പെ​​ടു​​ത്തി ജി​​ല്ലാ ക​​ള​​ക്ട​​ര്‍ ഉ​​ത്ത​​ര​​വി​​റ​​ക്കി. ഇ​​നി​​ മു​​ത​​ല്‍ കെ​​ട്ടി​​ട​​നി​​ര്‍​​മാ​​ണ​​ത്തി​​നാ​​യി വി​​ല്ലേ​​ജ് ഓ​​ഫീ​​സു​​ക​​ളി​​ല്‍​​നി​​ന്നും ന​​ല്‍​​കു​​ന്ന കൈ​​വ​​ശാ​​വ​​കാ​​ശ സ​​ര്‍​​ട്ടി​​ഫി​​ക്ക​​റ്റി​​ല്‍ ഏ​​താ​​വ​​ശ്യ​​ത്തി​​നാ​​ണ് ഭൂ​​മി പ​​തി​​ച്ചു​​ന​​ല്‍​​കി​​യി​​രി​​ക്കു​​ന്ന​​തെ​​ന്നു​​കൂ​​ടി വി​​ല്ലേ​​ജ് ഓ​​ഫീ​​സ​​ര്‍ രേ​​ഖ​​പ്പെ​​ടു​​ത്ത​​ണം.

1964-ലെ ​​ഭൂ​​പ​​തി​​വു ച​​ട്ട​​പ്ര​​കാ​​രം കൃ​​ഷി ആ​​വ​​ശ്യ​​ത്തി​​നാ​​യാ​​ണ് ഭൂ​​മി പ​​തി​​ച്ചു ന​​ല്‍​​കി​​യി​​ട്ടു​​ള്ള​​ത്. ഇ​​താ​​ണ് ഇ​​പ്പോ​​ള്‍ കെ​​ട്ടി​​ട നി​​ര്‍​​മാ​​ണ​​ങ്ങ​​ള്‍​​ക്ക് ത​​ട​​സ​​മാ​​കു​​ന്ന​​ത്.22- 8- 19ലെ ​​സ​​ര്‍​​ക്കാ​​ര്‍ ഉ​​ത്ത​​ര​​വി​​ന്‍റെ ചു​​വ​​ടു​​പി​​ടി​​ച്ചാ​​ണ് ജി​​ല്ലാ ക​​ള​​ക്ട​​ര്‍ ഉ​​ത്ത​​ര​​വു പു​​റ​​പ്പെ​​ടു​​വി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ഉ​​ത്ത​​ര​​വി​​ന്‍റെ ഒ​​ന്‍​​പ​​താം ഖ​​ണ്ഡി​​ക​​യി​​ല്‍ പ​​ട്ട​​യ വ്യ​​വ​​സ്ഥ​​ക​​ള്‍ ലം​​ഘി​​ച്ചു​​ള്ള നി​​ര്‍​​മാ​​ണം അ​​നു​​വ​​ദി​​ക്ക​​രു​​തെ​​ന്ന് നി​​ര്‍​​ദേ​​ശി​​ച്ചി​​ട്ടു​​ണ്ട്.കെ​​ട്ടി​​ട നി​​ര്‍​​മാ​​ണ ച​​ട്ട​​ത്തി​​ല്‍ ഭേ​​ദ​​ഗ​​തി വ​​രു​​ത്താ​​ത്ത സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ ഏ​​താ​​വ​​ശ്യ​​ത്തി​​നാ​​ണ് ഭൂ​​മി പ​​തി​​ച്ചു​​ന​​ല്‍​​കി​​യി​​രി​​ക്കു​​ന്ന​​തെ​​ന്ന് വി​​ല്ലേ​​ജ് ഓ​​ഫീ​​സ​​ര്‍ കൈ​​വ​​ശാ​​വ​​കാ​​ശ സ​​ര്‍​​ട്ടി​​ഫി​​ക്ക​​റ്റി​​ല്‍ രേ​​ഖ​​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്ന് ഹൈ​​ക്കോ​​ട​​തി ഉ​​ത്ത​​ര​​വു​​മു​​ണ്ടെ​​ന്നും ക​​ള​​ക്ട​​റു​​ടെ ഉ​​ത്ത​​ര​​വി​​ല്‍ ചൂ​​ണ്ടി​​ക്കാ​​ട്ടി​​യി​​ട്ടു​​ണ്ട്.

ഇ​​ടു​​ക്കി ജി​​ല്ല​​യി​​ലെ എ​​ട്ടു വി​​ല്ലേ​​ജു​​ക​​ളി​​ലാ​​യി​​രു​​ന്നു ഇ​​തു​​വ​​രെ നി​​ര്‍​​മാ​​ണ​​ങ്ങ​​ള്‍​​ക്ക് റ​​വ​​ന്യു വ​​കു​​പ്പി​​ന്‍റെ എ​​ന്‍​​ഒ​​സി ആ​​വ​​ശ്യ​​മു​​ണ്ടാ​​യി​​രു​​ന്ന​​ത്. ജി​​ല്ലാ ക​​ള​​ക്ട​​ര്‍ 12-8-2020ല്‍ ​​പു​​റ​​പ്പെ​​ടു​​വി​​ച്ച ഉ​​ത്ത​​ര​​വ​​നു​​സ​​രി​​ച്ച്‌ ജി​​ല്ല​​യി​​ല്‍ പൊ​​തു​​വാ​​യി ഇ​​തു ബാ​​ധ​​ക​​മാ​​യി. 18നാ​​ണ് ഇ​​തു​​സം​​ബ​​ന്ധി​​ച്ച ജി​​ല്ലാ ക​​ള​​ക്ട​​റു​​ടെ ഉ​​ത്ത​​ര​​വ് വി​​ല്ലേ​​ജ് ഓ​​ഫീ​​സു​​ക​​ളി​​ല്‍ എ​​ത്തി​​ച്ച​​ത്.കോ​​ട​​തിയ​​ല​​ക്ഷ്യ കേ​​സി​​ല്‍​​നി​​ന്നും ര​​ക്ഷ​​പ്പെടാ​​നു​​ള്ള മാ​​ര്‍​​ഗ​​മാ​​യാ​​ണ് ഇ​​പ്പോ​​ള്‍ ഒ​​രു ഉ​​ത്ത​​ര​​വ് ഇ​​റ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. ഹൈ​​ക്കോ​​ട​​തി ഉ​​ത്ത​​ര​​വ് ന​​ട​​പ്പാ​​ക്കാ​​ത്ത​​തി​​ന്‍റെ പേ​​രി​​ല്‍ റ​​വ​​ന്യൂ - ത​​ദ്ദേ​​ശ​​ഭ​​ര​​ണ ചീ​​ഫ് സെ​​ക്ര​​ട്ട​​റി​​മാ​​രോ​​ട് കാ​​ര​​ണം ബോ​​ധി​​പ്പി​​ക്കാ​​ന്‍ കോ​​ട​​തി ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രി​​ക്കു​​ക​​യാ​​ണ്.

Related News