Loading ...

Home National

ഈ മാസം അവസാനം വരെ എയര്‍ ഇന്ത്യാ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഹോങ്കോംഗ്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് ഹോങ്കോംഗിലെത്തിയ വിമാന യാത്രികര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യക്ക് രണ്ടാഴ്ച വിലക്കേര്‍പ്പെടുത്തി ഹോങ്കോംഗ് . യാത്രക്ക് 72 മണിക്കൂര്‍ മുമ്ബ് നടത്തിയ കൊവിഡ് 19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മാത്രമേ നിലവില്‍ രാജ്യത്ത് പ്രവേശനമനുവദിക്കൂ എന്നാണ് ജൂലൈയില്‍ ഹോങ്കോംഗ് സര്‍ക്കാര്‍ പുറപ്പെടുവിച്ച നിര്‍ദേശത്തിലുള്ളത്. ഇന്നലെ മുതല്‍ 31 വരെ സര്‍വീസ് നടത്താന്‍ അനുവദിക്കില്ലെന്നാണ് ഹോങ്കോംഗ് അധികൃതര്‍ എയര്‍ ഇന്ത്യയെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഈ വാര്‍ത്തയോട് എയര്‍ ഇന്ത്യ പ്രതികരിച്ചിട്ടില്ല. എയര്‍ ഇന്ത്യ വന്ദേ ഭാരത് മിഷനു കീഴില്‍ ഹോങ്കോംഗിലേക്ക് നിരവധി ഫ്ലൈറ്റ് സര്‍വീസ് നടത്തുന്നുണ്ട്. ഇന്ത്യയെ കൂടാതെ ഹോങ്കോംഗ് സര്‍ക്കാറിന്റെ നിയമപ്രകാരം ബംഗ്ലാദേശ്, ഇന്തോനേഷ്യ, കസാക്കിസ്ഥാന്‍, നേപ്പാള്‍, പാക്കിസ്ഥാന്‍, ഫിലിപ്പീന്‍സ്, ദക്ഷിണാഫ്രിക്ക,യു എസ് എന്നിവിടങ്ങളില്‍ നിന്ന് വരുന്ന എല്ലാ യാത്രികര്‍ക്കും പ്രീ-ഫ്ലൈറ്റ് കൊവിഡ് 19 നെഗറ്റീവ് ടെസ്റ്റ് റിസള്‍ട്ട് നിര്‍ബന്ധമാണ്.

Related News