Loading ...

Home National

രാജ്യത്ത് രണ്ട് കോടിയോളം പേര്‍ക്ക് തൊഴില്‍ നഷ്ടം; ജൂലൈയില്‍ മാത്രം ജോലി നഷ്ടമായത് 50 ലക്ഷം പേര്‍ക്ക്

രാജ്യത്ത് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇതുവരെ വരെ രണ്ട് കോടിയോളം ആളുകള്‍ക്ക് തൊഴില്‍ നഷ്ടമായതായി റിപ്പോര്‍ട്ട്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ 1.89 കോടി പേര്‍ക്കാണ് തൊഴില്‍ നഷ്ടമായെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നു. സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമി പുറത്തുവിട്ട സര്‍വേയിലേണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വിട്ടത്. മാസ ശമ്ബള വിഭാഗക്കാരിലാണ്‌ ഇത്രയും തൊഴില്‍ നഷ്ടം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ജൂലൈയില്‍ മാത്രം 50 ലക്ഷം പേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. രാജ്യത്ത് മാസ ശമ്ബളം വാങ്ങുന്നവരില്‍ 75 ശതമാനത്തോളം പേരെയും ലോക്ക്ഡൗണ്‍ ബാധിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ജോലി നഷ്ടപ്പെട്ടവര്‍ക്ക് തിരിച്ച്‌ ജോലിയില്‍ കയറാനുള്ള സാധ്യത കുറവാണെന്നും തൊഴില്‍ നഷ്ടങ്ങള്‍ രാജ്യത്ത് തുടരുകയാണെന്ന് സര്‍വ്വേയില്‍ പറയുന്നു. ഇതേ സമയം അസംഘടിത മേഖലയില്‍ തൊഴില്‍ നഷ്ടപ്പെടാനുള്ള സാധ്യത വളരെയധികമാണെന്നും മറ്റ് ജോലികളില്‍ തിരിച്ച്‌ പ്രവേശിക്കാനുള്ള സാധ്യത ഈ മേഖലയില്‍ കൂടുതലാണെന്നും സര്‍വ്വേയില്‍ വ്യക്തമാക്കുന്നു.

Related News